കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍: അടച്ചിട്ട വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി തുറക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍ | #NaremdraModi | Oneindia Malayalam

ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേനന്ദ്ര മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ പാത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കിര്‍ഗിസ്താന്‍ സന്ദര്‍ശനത്തിനായി പാകിസ്താന്‍ തുറന്നുകൊടുക്കും. ഭിഷ്കേകില്‍ ഈ മാസം 13-14 തിയ്യതികളില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്രമോദി കിര്‍ഗിസ്താനിലേക്ക് പോവുന്നത്.

<strong> ആന്റണിക്ക് പിന്തുണയുമായി ഉമ്മൻ ചാണ്ടി; അപവാദ പ്രചാരണങ്ങൾ നിർഭാഗ്യകരം, ആന്ധ്രയിൽ ഇടപെട്ടില്ല</strong> ആന്റണിക്ക് പിന്തുണയുമായി ഉമ്മൻ ചാണ്ടി; അപവാദ പ്രചാരണങ്ങൾ നിർഭാഗ്യകരം, ആന്ധ്രയിൽ ഇടപെട്ടില്ല

ഫെബ്രുവരി 26 ന് ബാല്‍ക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വ്യോമ പാതകള്‍ പാകിസ്താന്‍ അടച്ചത്. 11 വ്യോമപാതകളില്‍ ദക്ഷിണ പാകിസ്താനിലൂടെ കടന്നു പോകുന്ന രണ്ട് പാതകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

modiimran-

പ്രധാനമന്ത്രിക്ക് കിര്‍ഗിസ്താനിലേക്ക് സന്ദര്‍ശിക്കാന്‍ വ്യോമപാതകള്‍ തുറന്നു തരണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ അംഗീകരിച്ചാതായി ഉന്നത ഉദ്യോഗ്യസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തില്‍ പാകിസ്താന്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതായും അദ്ദേഹം വ്യക്താമാക്കി.

ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. കശ്മീര്‍ വിഷയമാണ് കത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. അതേസമയം ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദി - ഇമ്രാൻ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

English summary
narendra modi's aircraft fly over pakisthan airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X