കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുബർ ദാസ് അല്ല, ജാർഖണ്ഡ് പിടിക്കാൻ മോദിയും അമിത് ഷായും നേരിട്ടിറങ്ങുന്നു; തന്ത്രങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജാർഖണ്ഡ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ് ബിജെപി. ഹരിയാണയിലും മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ കരുതലോടെയാണ് പാർട്ടി ജാർഖണ്ഡിനെ സമീപിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബാർഹി നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്ന ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. നവംബർ 30 മുതൽ ഡിസംബർ 20 വരെ 5 ഘട്ടമായാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; വിമതർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം ശക്തംകർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; വിമതർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം ശക്തം

ജാർഖണ്ഡിൽ നിലവിലെ മുഖ്യമന്ത്രിയായ രഘുബർദാസിനെ മുൻ നിർത്തി വോട്ട് തേടണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന മുഖങ്ങളാക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസ്ഥാന സർക്കാിരന്റെ ഭരണനേട്ടങ്ങളെക്കാൾ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 ആത്മ വിശ്വസത്തിൽ ബിജെപി

ആത്മ വിശ്വസത്തിൽ ബിജെപി

ജാർഖണ്ഡിൽ എൻഡിഎ സഖ്യത്തിലെ പിളർപ്പിനെ അതിജീവിച്ച് മികച്ച വിജയം നേടനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 2014ലെ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളാണ് ബിജെപി നേടിയത്. 5 സീറ്റുകൾ നേടിയ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ പിന്തുണയോടെയായിരുന്നു ബിജെപി സർക്കാർ രൂപീകരിച്ചത്. ഇത്തവണ 81 അംഗ നിയമസഭയിൽ 65ൽ അധികം സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

 പ്രശ്നം മുഖ്യമന്ത്രി

പ്രശ്നം മുഖ്യമന്ത്രി

ജാർഖണ്ഡിൽ മുഖ്യമന്ത്രി മുഖമായി ആരെ ഉയർത്തിക്കാട്ടുമെന്നതാണ് ബിജെപിയുടെ ആശയക്കുഴപ്പം. സംസ്ഥാന ബിജെപിയിൽ പോലും രഘുബർ ദാസിന് കാര്യമായ സ്വീകാര്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് മുൻതൂക്കം നൽകി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായയേും പ്രചാരണത്തിന്റെ പ്രധാന മുഖമാക്കാനാണ് പാർട്ടി തീരുമാനമെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.

ജാർഖണ്ഡിലേക്ക്

ജാർഖണ്ഡിലേക്ക്


ജാർഖണ്ഡിൽ എത്ര റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന ചോദ്യത്തിന് ഈ സമയത്ത് എനിക്ക് പറയാൻ കഴിയുന്നത് ബൂത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കും എന്ന് മാത്രമാണെന്ന് മുതിർന്ന് നേതാവ് പ്രതികരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലും ഹരിയാണയിലും പങ്കെടുത്തതിനേക്കാൾ കൂടുതൽ പ്രചാരണ റാലികളിൽ പ്രധാനമന്ത്രി ജാർഖണ്ഡിൽ പങ്കെടുക്കുമെന്നാണ് സൂചന.

ദേശീയ വിഷയങ്ങൾ

ദേശീയ വിഷയങ്ങൾ

കശ്മീരിന് പ്രത്യേക പദവി നൽകിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചതും അടക്കമുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയേക്കുമെന്നാണ് കരുതുന്ന്. മോദിയുടെ പ്രചാരണ റാലികളിൽ ഈ വിഷയങ്ങൾ പതിവായി പരാമർശിക്കപ്പെടുന്നുണ്ട്. പ്രാദേശിക വിഷയങ്ങൾ സംസാരിക്കുന്നതിനേക്കാൾ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഗുണം ചെയ്തേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളും വിലയിരുത്തുന്നത്.

 കശ്മീർ വികസനം

കശ്മീർ വികസനം

ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിന് പകരം ജമ്മു കശ്മീരിന്റെ വികസനം, താഴവരയിലെ ആപ്പിൾ വ്യാപാരത്തിന് ഉണർവേകാനുള്ള നടപടികൾ, തുടങ്ങിയ വിഷയങ്ങൾക്കാകും ഊന്നൽ നൽകുക. സംസ്ഥാനത്ത് സുസ്ഥിരമായൊരു സർക്കാരിനെ നൽകാൻ ബിജെപിക്ക് എങ്ങനെ കഴിഞ്ഞുവെന്ന വിഷയവും തിരഞ്ഞെടുപ്പിൽ ഉന്നയിക്കും. ജാർഖണ്ഡിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണിത്.

 എട്ട് സർക്കാർ നാല് മുഖ്യമന്ത്രിമാർ

എട്ട് സർക്കാർ നാല് മുഖ്യമന്ത്രിമാർ

രാജ്യത്തെ കൽക്കരി ഖനനത്തിന്റെയും ധാതുക്കളുടെയും കേന്ദ്രമായ ജാർഖണ്ഡ് നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു അസ്ഥിരമായ സർക്കാരുകൾ. 2013 വരെ എട്ട് സർക്കാരുകളേയും 4 മുഖ്യമന്ത്രിമാരേയുമാണ് ജാർഖണ്ഡ് കണ്ടത്. ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ജാർഖണ്ഡിന്റെ വികസനത്തെ പിന്നോട്ട് അടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധികളില്ലാതെ സർക്കാർ കാലാവധി തികയ്ക്കാനായത് വലിയ നേട്ടമായി ബിജെപിക്ക് ഉയർത്തി കാട്ടാനാകും.

English summary
Narendra Modi and Amit Sha may lead campaign for Jharkhand assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X