കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ്: പശ്ചിമ ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ നിന്നും പ്രധാനമന്ത്രി മോദിയിലേക്ക്!!

  • By S Swetha
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയിലെ സംബാല്‍പുര്‍-സോനേപൂര്‍ റോഡിലുള്ള ചായക്കടയില്‍ ദീന്‍ ദയാല്‍ ദാസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു ആഗോള നേതാവായി വിശേഷിപ്പിക്കുകയും അദ്ദേഹം പാകിസ്താനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യുന്നു. 2016 സെപ്തംബറിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് ശേഷം ബാലക്കോട്ടില്‍ നടന്ന പ്രത്യാക്രമണവും ഒരേ പോലെയാണെന്ന് സിന്ധോള്‍ ഗ്രാമത്തില്‍ നിന്നുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായം. ദാസിനെ പോലെ നിരവധി ആരാധകര്‍ നരേന്ദ്ര മോദിക്ക് ഒഡീഷയില്‍ ഇപ്പോഴുണ്ട്.

മോദി പ്രധാനമന്ത്രി, അമിത് ഷാ ആഭ്യന്തരമന്ത്രി; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെജ്രിവാള്‍മോദി പ്രധാനമന്ത്രി, അമിത് ഷാ ആഭ്യന്തരമന്ത്രി; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെജ്രിവാള്‍

ഗ്രാമീണ ഒഡീഷയിലെ ദാസ് ഒരു ഏക ശബ്ദം അല്ല. ബിന്ദു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ത്ഥി കലികേഷ് നാരായണ്‍ സിംഗ് ദിയോ ജനവിധി തേടുന്ന ദെന്തുപാദാര്‍ ഗ്രാമത്തിലെ ഒരു സാരി വില്‍പ്പനക്കാര്‍ പറയുന്നു പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പോസ്റ്ററുകള്‍ ആളുകളില്‍ വന്‍ സ്വാധീനമാണ് ഉണ്ടാക്കിയത്. ഗ്രാമത്തിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മെഴുകുതിരി മാര്‍ച്ച് നടത്തിയതായും അദ്ദേഹം പറയുന്നു. ഇത്തരം പ്രത്യാക്രമണങ്ങളിലൂടെ ഒരു മികച്ച ഭരണാധികാരിയാണ് താനെന്ന് മോദിജി കാണിച്ച് തന്നു.

ദേശീയതയും പാക് വിരുദ്ധ വികാരവും

ദേശീയതയും പാക് വിരുദ്ധ വികാരവും

ദേശീയത, പാകിസ്താന്‍ വിരുദ്ധ വികാരം, മോദിയുടെ പ്രതിച്ഛായ എന്നിവ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒഡീഷയില്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. 21 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയില്‍ ഇത് നിര്‍ണായക ഘടകമാണ്.

 പ്രതീക്ഷകള്‍ കൂടുതല്‍ മെച്ചപ്പെട്ടു

പ്രതീക്ഷകള്‍ കൂടുതല്‍ മെച്ചപ്പെട്ടു


തീരദേശ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ കൂടുതല്‍ മെച്ചപ്പെട്ടു, ഒഡിഷയുടെ പ്രിയപ്പെട്ട നേതാവും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡി 5 വര്‍ഷം മുന്‍പ് സംസ്ഥാനത്തെ 21 ലോക്‌സഭ സീറ്റുകളില്‍ 20 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 1 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. 2014ല്‍ ബിജെഡി 44 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 26 ശതമാനം വോട്ടുകളാണ് നേടിയത്. 22 ശതമാനം വോട്ടുകളുമായി ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രാധാന്യം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളും ബിജെഡി വിരുദ്ധ വോട്ടുകളും ഇത്തവണ ബിജെപിക്ക് നേട്ടമാകും. ത്രികോണ മത്സരത്തില്‍ ഞങ്ങളുടെ സാധ്യതകള്‍ മെച്ചപ്പെട്ടതാണ് എന്നാല്‍ ബിജെപിയും ബിജെഡിയും തമ്മിലാണ് പോരാട്ടമെങ്കില്‍ എന്തും സംഭവിക്കാമെന്ന് മുതിര്‍ന്ന ബിജെഡി എംപിയും പറയുന്നു.

മോദി ഘടകം

മോദി ഘടകം


പശ്ചിമ ഒഡീഷയില്‍ ബിജെപിയുടെ സ്വാധീനം മുന്‍പുള്ളതിനേക്കാള്‍ മെച്ചമാണ്. ദേശീയ പ്രശ്‌നങ്ങളിലൂടെ സംസ്ഥാനത്ത് അടിത്തറ പടുത്തുയര്‍ത്താന്‍ ബിജെപിക്കായി. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇതില്‍ വളരെ വലുതാണ്.

 പട്‌നായിക്ക് ഘടകം

പട്‌നായിക്ക് ഘടകം


'ബര്‍ഗറില്‍, ഞങ്ങളുടെ പ്രസന്ന ആചാര്യ തീര്‍ച്ചയായും സീറ്റ് നഷ്ടപ്പെടും. എന്നാല്‍ നവീന്‍ ബാബു നിയമസഭ സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാന്‍ തീരുമാനിച്ചു (ബിജാപൂര്‍). ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്, മുതിര്‍ന്ന ബി ജെ ഡി നേതാവ് പറയുന്നു. മോദിയുടെ പ്രതിച്ഛായയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് പോലെ നവീന്‍ ബാബു മികച്ച മുഖ്യമന്ത്രിയാണെന്നതും വ്യക്തമാണ്. സ്വന്തം കൈയ്യിലുള്ള ഹിഞ്ചിലി മണ്ഡലത്തിന് പുറമേ അദ്ദേഹം പഠിഞ്ഞാറന്‍ ഒഡീഷയിലെ മണ്ഡലത്തിലും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ബിജെഡിക്ക് മികച്ചൊരു സന്ദേശം നല്‍കാനായിട്ടുണ്ട്. 19 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നവീന്‍ പട്‌നായിക്കിന് സംസ്ഥാനത്ത് ജനകീയ മുഖമാണുള്ളത്.

English summary
Narendra modi and Naveen Patnaik Factor in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X