കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി കുരുക്കില്‍, നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ബിജെപി കുടുങ്ങി

നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക്് കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പു പറയുക വരെ ഉണ്ടായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിലും അവര്‍ ഇടപെട്ടിരുന്നുവെന്ന് അടുത്തിടെ അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുരുക്കിലായിരിക്കുകയാണ്.

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണംകേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണം

1

പ്രധാനമന്ത്രിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തിയെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയറ്റ് അല്‍ഡേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക്് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ആപ്പിലെ പ്രൊഫൈല്‍ നിര്‍മിക്കുന് വ്യക്തിയുടെ ഉപകരണത്തെ കുറിച്ചുള്ള വിവരങ്ങളും അതോടൊപ്പം വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനി ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൊമൈനിലേക്ക് കൈമാറുന്നുവെന്നാണ് അല്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2

വളരെ പ്രശസ്തമായ ഒരു ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും സഹായം ചെയ്യുകയും അതോടൊപ്പം ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി ആപ്പ് ഈ കമ്പനി ഉപയോക്താക്കളുടെ ഇമെയില്‍, ഫോട്ടോ, പേര്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൈമാറുന്നുണ്ടെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു.അതേസമയം മൊബൈല്‍ ഡെവലപ്പ്‌മെന്റ് മേഖലയില്‍ അനലറ്റിക്‌സ് സംവിധാനം സാധാരണയായി ആവശ്യമുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. അതേസമയം ഇക്കാര്യം പുറത്തുവന്നതോടെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മര്‍ദത്തിലാണ്. ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി! കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!

രാഹുലിന്റെ നിർദ്ദേശം അവഗണിച്ചപ്പോൾ കോൺഗ്രസിന് ഇരട്ടിമധുരം...കോൺഗ്രസ് മുന്നേറ്റത്തിൽ പകച്ച് ബിജെപി!രാഹുലിന്റെ നിർദ്ദേശം അവഗണിച്ചപ്പോൾ കോൺഗ്രസിന് ഇരട്ടിമധുരം...കോൺഗ്രസ് മുന്നേറ്റത്തിൽ പകച്ച് ബിജെപി!

English summary
Narendra Modi Android app sharing personal info of users without consent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X