വരുന്നു 'ഭീം' ! ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി വിരല്‍ത്തുമ്പില്‍
സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ സാമ്പത്തിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നതാണ് ഭീമെന്ന് മോദി വ്യക്തമാക്കി. പണമിടപാടുകള്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്ന ആപ്പാണ് മോദി പുറത്തിറക്കിയിരിക്കുന്നത്.
ദില്ലി: ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ ഭീം പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മോദി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ സാമ്പത്തിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നതാണ് ഭീമെന്ന് മോദി വ്യക്തമാക്കി. അംബേദകറോടുള്ള ബഹുമാനാര്‍ത്ഥമാണ് ആപ്പിന് ഭീം എന്ന് പേര് നല്‍കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. പണമിടപാടുകള്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്ന ആപ്പാണ് മോദി പുറത്തിറക്കിയിരിക്കുന്നത്.

ഭീം ആപ്പ് സുപ്രധാനമാണെന്ന് മോദി വ്യക്തമാക്കി. സാധാരണക്കാര്‍ക്കു പോലും ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് മോദി വ്യക്തമാക്കി. ഡല്‍ഹി താല്‍കോടോറ സ്റ്റേഡിയത്തില്‍ നടന്ന ഡിജിധന്‍ മേളയില്‍ വച്ചാണ് ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റല്‍ ബാങ്കിങ് സാര്‍വത്രികമാകുന്നതോടെ രാജ്യത്ത് അദ്ഭുതങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭീം ആപ്പില്‍ പരിഷ്കാരങ്ങള്‍ നടത്തി വരികയാണെന്നും രണ്ടാഴ്ചയ്ക്കുളളില്‍ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ പണമിടപാടുകള്‍ക്ക് ഇനി തള്ളവിരല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം.
ആപ്പ് പുറത്തിറക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് ആദ്യം അദ്ദേഹം അറിയിച്ചത്. എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുന്നതിനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും . സാന്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും- മോദി ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications