കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്‌സില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒൡമ്പിക്‌സുകളില്‍ പ്രകടനം മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ദൗത്യ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ചു. 2020, 2024, 2028 തുടങ്ങിയ വര്‍ഷങ്ങളില്‍ നടക്കാനുള്ള ഒളിമ്പിക്‌സിനുളള കര്‍മപരിപാടി തയാറാക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘത്തില്‍ ഉള്ളവരെ പ്രഖ്യാപിക്കും. കായിക രംഗത്തെ സൗകര്യങ്ങള്‍, പരിശീലനം, പരിശീലന രീതി, താരങ്ങളെ വളര്‍ത്തിയെടുക്കല്‍ എന്നിവ സംഘം വിലയിരുത്തും. ഇതിനായി വിദേശ രാജ്യങ്ങളുടെയും പ്രമുഖ കായിക താരങ്ങളുടെയും പരിശീലകരുടെയും സേവനം ഉപയോഗപ്പെടുത്തും.

pm-narendra-modi

2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ കൂടുതല്‍ മെഡലുകള്‍ നേടികയാവും സംഘത്തിന്റെ പ്രഥമ പരിഗണന. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിയും ഒരു വെങ്കലമെഡലും മാത്രമാണ് ലഭിച്ചത്. 30 കോടിയോളം രൂപ ഒളിമ്പിക്‌സ് തയ്യാറെടുപ്പിനായി കായിക താരങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കിലും നിരാശപ്പെടുത്തുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തിയില്‍ സാക്ഷിമാലിക്ക് നേടിയ വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍. 130 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് മെഡല്‍നേട്ടത്തില്‍ 67ാം സ്ഥാനമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ലോക രാജ്യങ്ങളില്‍ പരിഹാസം ഏല്‍ക്കേണ്ടിവരികയും ചെയ്തിരുന്നു.

English summary
Narendra Modi announces task force to prepare for next three Olympics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X