കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി ആപ്പ് ചോര്‍ത്തിയ വിവരങ്ങള്‍ യുഎസിലേയ്ക്ക്! യുഎസ് കമ്പനിയ്ക്ക് ഇന്ത്യയിലും വേരുകള്‍!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. നരേന്ദ്രമോദി ആപ്പിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് അയച്ചുകൊടുത്തുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം. ആപ്പ് ഉപയോഗിക്കുന്നവരുടെ അനുമതിയില്ലാതെ ആന്‍ഡ്രോയ്ഡില്‍ നിന്ന് മാത്രം അഞ്ച് മില്യണ്‍ തവണ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സുരക്ഷാ ഗവേഷകരാണ് കണ്ടെത്തിയിട്ടുള്ളത്. സുരക്ഷാ ഗവേഷകരെ ഉദ്ദരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്രമോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണമുയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഫേസ്ബുക്ക്- കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം കത്തിനില്‍ക്കുന്നതിനിടെ നരേന്ദ്രമോദി ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. പേര്, ഇമെയില്‍ അഡ്രസ്,ലിംഗം, നഗരം എന്നിങ്ങനെ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ in.wzrkt.com എന്ന വെബ്സൈറ്റുമായി നമോ ആപ്പ് പങ്കുവെച്ചിട്ടുണ്ടെന്നാണ് അല്‍ഡേഴ്സണ്‍ ഏറ്റവും ഒടുവില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

വ്യക്തിഗത വിവരങ്ങള്‍ യുഎസ് കമ്പനിയ്ക്ക്!

വ്യക്തിഗത വിവരങ്ങള്‍ യുഎസ് കമ്പനിയ്ക്ക്!

ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയറ്റ് അല്‍ഡേഴ്‌സാണ് നരേന്ദ്രമോദി ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി യുഎസ് കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ ആധാറിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതും അല്‍ഡേഴ്സണ്‍ ആയിരുന്നു. ശനിയാഴ്ച ട്വിറ്ററിലാണ് നമോ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആപ്പ് ചൂണ്ടിക്കാണിച്ചത്. അമേരിക്കന്‍ കമ്പനിയുടെ ഡൊമെയ്നിലേയ്ക്ക് നരേന്ദ്രനമോദി ആപ്പിന്റെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അയച്ചുനല്‍കുന്നുണ്ടെന്നും ഫ്രഞ്ച് സുരക്ഷാ വിദഗ്ദന്‍ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളുടെ പ്രൈവസി പോളിസി ലംഘിച്ചുള്ള നീക്കമാണ് ആപ്പില്‍ നടക്കുന്നതെന്നും ട്വീറ്റില്‍ അല്‍ഡേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. അല്‍ഡേഴ്സന്റെ ആദ്യത്തെ ട്വീറ്റുകള്‍ക്ക് പുറത്തുവന്നതോടെ ആപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരുന്നു.

 ഗൂഗിള്‍ അനലിറ്റിക്സിന്റെ ദൗത്യം മാത്രം!

ഗൂഗിള്‍ അനലിറ്റിക്സിന്റെ ദൗത്യം മാത്രം!


ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയറ്റ് അല്‍ഡേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ആപ്പിലെ പ്രൊഫൈല്‍ നിര്‍മിക്കുന്ന വ്യക്തിയുടെ ഉപകരണത്തെ കുറിച്ചുള്ള വിവരങ്ങളും അതോടൊപ്പം വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനി ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൊമൈനിലേക്ക് കൈമാറുന്നുവെന്നാണ് അല്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് രംഗത്തെത്തിയ ബിജെപി വിവരങ്ങള്‍ ശേഖരിച്ച് തേര്‍ഡ് പാര്‍ട്ടിയ്ക്ക് കൈമാറുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ അനലിറ്റിക്സ് ചെയ്യുന്നതുപോലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് വേണ്ടി മാത്രമാണെന്ന വാദവും ബിജെപി ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് പാര്‍ട്ടിയുടെ പ്രതികരണം. സാന്ദഭികമായി ഉപയോക്താക്കെളക്കുറിച്ച് വിശകലനം ചെയ്യുന്നതിനാണ് ഇതെന്നും പാര്‍ട്ടി പറയുന്നു.

 ബന്ധം അമേരിക്കന്‍ കമ്പനിയുമായി!!

ബന്ധം അമേരിക്കന്‍ കമ്പനിയുമായി!!


നരേന്ദ്രമോദി ആപ്പ് മറ്റ് വെബ്സൈറ്റുകളുമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരം കൈമാറിയത് കണ്ടെത്തിയത് ഒരു ആപ്പിന്റെ സേവനം ഉപയോഗിച്ചാണ്. ബര്‍പ് സ്യൂട്ട് ഉപയോഗിച്ചാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ വിദഗ്ദര്‍ക്ക് ലഭിച്ചിട്ടുള്ളത്. ആപ്പില്‍ നിന്ന് മറ്റ് ഉറവിടങ്ങളിലേയ്ക്ക് വിവരങ്ങള്‍ പങ്കുവെച്ചതും ഇതുവഴി കാണാന്‍ സാധിക്കും. പേര്, ഇമെയില്‍ അഡ്രസ്,ലിംഗം, നഗരം എന്നിങ്ങനെ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ in.wzrkt.com എന്ന വെബ്സൈറ്റുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. സുരക്ഷാ വിദഗ്ദരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാണ് എന്‍ഡിടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 ഉപയോക്താക്കളെ വഞ്ചിച്ച് തട്ടിപ്പ്

ഉപയോക്താക്കളെ വഞ്ചിച്ച് തട്ടിപ്പ്


നരേന്ദ്രമോദി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കളോട് ഒരു ഘട്ടത്തിലും വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുമായി പങ്കുവെക്കുന്നതായി വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് ഉപയോക്താക്കളെ അറിയിക്കുകയോ അവരില്‍ നിന്ന് വിരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് അനുമതി തേടുന്നില്ലെന്നും സുരക്ഷാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം മൊബൈല്‍ ആപ്പുകളും ഇത് ചെയ്യുന്നുണ്ട്. WizRocket Inc എന്ന കമ്പനിയുടെ ഡൊമെയിനാണ് in.wzrkt.com എന്ന് എന്‍ഡിടിവിയും കണ്ടെത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേയ്ക്ക് മുംബൈയിലെ ഒരു സെര്‍വറില്‍ നിന്നാണ് വിവരങ്ങള്‍ അയയ്ക്കുന്നതെന്നും കണ്ടെത്തിയിട്ടുള്ളത്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലെവര്‍ ടാപ് എന്ന കമ്പനിയുടെ ഡാറ്റാ അനലിറ്റിക്സ് കമ്പനിയാണ് WizRocket Inc.

 എന്താണ് വിസ് റോക്കറ്റ് ഇന്‍ക്

എന്താണ് വിസ് റോക്കറ്റ് ഇന്‍ക്


ഉപയോക്താക്കളുടെ സ്വഭാവം, ലൊക്കേഷന്‍, ലൈഫ് സൈക്കിള്‍ സ്റ്റേജ് എന്നിവ അടിസ്ഥാനമാക്കി ക്യാമ്പെയിനുകള്‍ നടത്തുന്ന മൊബൈല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് ക്ലെവര്‍ടാപ്സ്. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത. അമേരിക്കയിലും ഇന്ത്യയിലും ഓഫീസുകളുള്ള ക്ലെവര്‍ടാപ് 2013ലാണ് സ്ഥാപിതമാകുന്നത്. മൂന്ന് ഇന്ത്യക്കാര്‍ ചേര്‍ന്ന് ആരംഭിച്ച ഈ കമ്പനിയ്ക്ക് മുംബൈയിലും ദില്ലിയിലും ബെംഗളൂരുവിലും ഓഫീസുകളുണ്ട്. അല്‍ഡേഴ്സണ്‍ തന്നെയാണ് ഈ കമ്പനികള്‍ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്.

 പാര്‍ട്ടി തള്ളിക്കളഞ്ഞെങ്കിലും!!

പാര്‍ട്ടി തള്ളിക്കളഞ്ഞെങ്കിലും!!

ഉപയോക്താക്കള്‍ക്ക് സന്ദര്‍ഭോചിതമായ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദി ആപ്പ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ആപ്പും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

<strong>ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തിയാല്‍ മോദിയുടെ വീഡിയോ കോള്‍!! </strong>ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തിയാല്‍ മോദിയുടെ വീഡിയോ കോള്‍!!

<strong>പിടിച്ചുനിൽക്കാനാവുന്നില്ല! പരസ്യമായി ക്ഷമ ചോദിച്ച് മാർക്ക് സുക്കർബർഗ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം...</strong>പിടിച്ചുനിൽക്കാനാവുന്നില്ല! പരസ്യമായി ക്ഷമ ചോദിച്ച് മാർക്ക് സുക്കർബർഗ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം...

English summary
The official mobile app of Prime Minister Narendra Modi, downloaded over five million times on Android alone, sent user data to a US-based company without consent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X