സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാന്‍ നരേന്ദ്രമോദിയും, തമാശയല്ല അഡ്മിറ്റ് കാര്‍ഡ് കാണൂ..
ദില്ലി: സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് പ്രദാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈനില്‍.
സിആര്‍പിഎഫിന്റ് ഔദ്യോഗിക വെബ്‌സൈറ്റിലാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഡ്മിറ്റ് കാര്‍ഡില്‍ അഡ്മിറ്റ് കാര്‍ഡില്‍ മോദിയുടെ പേരും ഫോട്ടായും കൃത്യമാണ്. ജനന തിയ്യതി ഒക്ടോബര്‍ 18, 1992 എന്നാണ്.
അഡ്മിറ്റ് കാര്‍ഡില്‍
അഡ്മിറ്റ് കാര്‍ഡില്‍ മോദിയുടെ പേരും ഫോട്ടായും കൃത്യമാണ്. ജനന തിയ്യതി ഒക്ടോബര്‍ 18, 1992 എന്നാണ്.

പിതാവിന്റെ പേരും സ്ഥലവും
പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രണേന്ദ്ര മോദി എന്നും വില്ലേജിന്റെ പേര് അമൃത്സറിലെ സാംറായ് എന്നുമാണ്.

അന്വേഷണത്തിന് അയച്ചിട്ടുണ്ട്
005615 എന്ന നമ്പറിലാണ് അഡ്മിറ്റ് കാര്‍ഡ്. ജൂലൈ 15 ന് സ്‌ക്രീനിങ് കഴിഞ്ഞ കാര്‍ഡിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

മോദിയ്ക്ക് മാത്രമല്ല ഒബാമയ്ക്കും
2013 ല്‍ എഞ്ചിനിയറിങ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കും കിട്ടിയിട്ടുണ്ട്.













Click it and Unblock the Notifications