നരേന്ദ്ര മോദി ധ്യാനത്തിന്; പ്രത്യേക ഗുഹ ഒരുങ്ങി, രണ്ടുദിവസം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവധി
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി തീര്‍ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കേദാര്‍നാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തെയും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മോദി ഞായറാഴ്ച വൈകീട്ട് ദില്ലിയിലേക്ക് തിരിക്കും.
ഞായറാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട പോളിങ്. മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തിലും അവസാനഘട്ടത്തിലാണ് പോളിങ്. ഇത്തവണയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മോദി തന്നെയായിരുന്നു. പ്രചാരണം തീര്‍ന്ന ഉടനെയാണ് അദ്ദേഹം ഉത്തരാഖണ്ഡിലേക്ക് രണ്ടുദിവസത്തെ തീര്‍ഥയാത്ര പോയത്.
ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാര്‍നാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മോദി പരിശോധിക്കും. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ദില്ലിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. ഉത്തരാഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാല്‍ മോദിയെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications