കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ധ്യാനത്തിന്; പ്രത്യേക ഗുഹ ഒരുങ്ങി, രണ്ടുദിവസം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവധി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി തീര്‍ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Prime

കേദാര്‍നാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തെയും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മോദി ഞായറാഴ്ച വൈകീട്ട് ദില്ലിയിലേക്ക് തിരിക്കും.

ഞായറാഴ്ചയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട പോളിങ്. മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തിലും അവസാനഘട്ടത്തിലാണ് പോളിങ്. ഇത്തവണയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മോദി തന്നെയായിരുന്നു. പ്രചാരണം തീര്‍ന്ന ഉടനെയാണ് അദ്ദേഹം ഉത്തരാഖണ്ഡിലേക്ക് രണ്ടുദിവസത്തെ തീര്‍ഥയാത്ര പോയത്.

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാര്‍നാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മോദി പരിശോധിക്കും. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ദില്ലിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. ഉത്തരാഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാല്‍ മോദിയെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Narendra Modi's Arrives in Kedarnath, He will Go to Badrinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X