കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി ,പഴുതുകളില്ലാത്ത സുരക്ഷയൊരുക്കാന്‍ ആഭ്യന്തരമന്ത്രാലയം

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു..കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ , ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

rajnath

പ്രധാനമന്ത്രിക്ക് നേരെ ഉയര്‍ന്നിരുന്ന വധഭീഷണി ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും .സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുംആഭ്യന്തരമന്ത്രാലയം അറിയിച്ചു. മറ്റ് സുരക്ഷാ എജന്‍സികളുമായി കൂടിയാലോചിച്ച് കൂടുതല്‍ പഴുതുകളില്ലാത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുവാനും രാജ് നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വധഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ജനങ്ങളുടെ സഹതാപം നേടാന്‍ മോദി നടത്തുന്ന നാടകമാണ് ഇതെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു. ജനപിന്തുണ കുറഞ്ഞുവെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു.ഇതിനെ നേരിടാനുള്ള പുതിയതന്ത്രമാണ് വധഭീഷണിയെന്നും ശരദ് പവാര്‍ ആരോപിച്ചു .

modi

രാജീവ് ഗാന്ധിയെ വധിച്ചതിന് സമാന മായ രീതിയില്‍ നരേന്ദ്രമോദിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി പൂനെ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു .. ഇത് സാധീകരിക്കുന്ന കത്ത് മലയാളിയായ മാവോയിസ്റ്റ് നേതാവ് റോണ വില്‍സണിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായുംപൊലീസ് അറിയിച്ചിരുന്നു
ത്തിയതായും പൊലീസ് അറിയിച്ചിരുന്നു.

English summary
Narendra Modi assassination plot: Rajnath Singh reviews PM's security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X