കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1964ൽ കോൺഗ്രസ് അത് വാദ്ഗാനം ചെയ്തിരുന്നു; പക്ഷെ നടപ്പാക്കിയില്ല, കടന്നാക്രമിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1964ൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പാർലമെന്റിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മോദി ആരോപിച്ചു. ഹരിയാനയിലെ രേവാരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വേ ഫലത്തില്‍ ജയം ഉറപ്പിച്ച് ബിജെപി... മഹാരാഷ്ട്രയിലും ഹരിയാനയിലും കൊട്ടിക്കലാശം!!സര്‍വേ ഫലത്തില്‍ ജയം ഉറപ്പിച്ച് ബിജെപി... മഹാരാഷ്ട്രയിലും ഹരിയാനയിലും കൊട്ടിക്കലാശം!!

1964ൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ ഉന്നതനാ ഒരു നേതാവ് അസ്വസ്ഥനായിരുന്നു. കാരണം കോൺഗ്രസിലെ ഭിന്നതയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കണമെന്നും പാർലമെന്റിൽ അത് സംബന്ധിച്ച് ചർച്ച നടത്തണമെന്നുമായിരുന്നു ആവശ്യം. തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും ആർട്ടിക്കിൾ 370 ഒരു വർഷത്തിനുള്ളിൽ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ആ തീരുമാനം പിന്നെയും നീട്ടിവയ്ക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മോദി സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

modi

കഴിഞ്ഞ 70 വർഷക്കാലത്തിനിടയിൽ രാജ്യത്തിന് വേണ്ടി ജീവൻ വീരമൃത്യു വരിച്ച ജവാന്മാർക്കും പോലീസുകാർക്കും വേണ്ടി ഒരു സ്മാരകം ഉണ്ടാക്കാൻ കോൺഗ്രസ് സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും എന്നാൽ 5 വർഷത്തിനിടയിൽ ബിജെപി സർക്കാർ ആ കടമ നിർവഹിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിലൂടെ ഹരിയാനയിൽ മാത്രം രണ്ട് ലക്ഷത്തോളം വിമുക്ത ഭടന്മാർക്കായി 900 കോടി രൂപ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബർ 21നാണ് ഹരിയാണയിൽ വോട്ടെടുപ്പ് നടക്കുന്നത്.

English summary
Narendra Modi attacks opposition on Kashmir move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X