Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബിലും മോദിയെ വെല്ലാന്‍ ആളില്ല; ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ലോകനേതാവ്..!

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ യൂട്യൂബ് ചാനലിലെ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആഗോളനേതാക്കളില്‍ ഈ നേട്ടം കൈവരിച്ച മറ്റാരുമില്ല. തന്റെ സമകാലികരെ വളരെ ദൂരം പിന്നിലാക്കി കൊണ്ടാണ് നരേന്ദ്ര മോദിയുടെ നേട്ടം. നരേന്ദ്ര മോദിയുടെ ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ 4.5 ബില്യണിലധികം കാഴ്ചക്കാരുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഇത് അദ്ദേഹത്തിന്റെ സമകാലികരേക്കാള്‍ വളരെ മുന്നിലാണ്. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാമത്. 64 ലക്ഷം പേരാണ് ജെയര്‍ ബോള്‍സോനാരോയെ യൂട്യൂബില്‍ പിന്തുടരുന്നത്. അതേസമയം നരേന്ദ്ര മോദിയുടെ മൂന്നിലൊന്നില്‍ താഴെ ആണിത്. യു എസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് 3.16 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.

Narendra Modi

അതേസമയം യൂട്യൂബ് വീഡിയോസ് കാഴ്ചക്കാരുടെ കാര്യത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് നരേന്ദ്ര മോദിയ്ക്ക് പിന്നിലുള്ളത്. 22.4 കോടി വ്യൂസാണ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ വീഡിയോയ്ക്ക് ഉള്ളത്. എന്നാല്‍ നരേന്ദ്ര മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതും വളരെ കുറവാണ്. യോഗ വിത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73000 ലധികം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്.

2007-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആണ് നരേന്ദ്ര മോദി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പൊതു ആശയവിനിമയത്തില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്‍നിരക്കാരനായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കാന്‍ പോലും മോദിക്കും ബി ജെ പിക്കും ഇത് ഗുണകരമായി എന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലിനും ഭേദപ്പെട്ട പിന്തുണയുണ്ട്. 35 ലക്ഷം പേരാണ് രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ മാത്രമല്ല ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലും നരേന്ദ്ര മോദിക്ക് വലിയ അളവില്‍ ഫോളോവേഴ്‌സ് ഉണ്ട്. ഫേസ്ബുക്കില്‍ 48 മില്യണ്‍ ഫോളോവേഴ്‌സ് ആണ് നരേന്ദ്ര മോദിക്ക് ഉള്ളത്.

എക്‌സില്‍ 94 മില്യണ്‍ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 82.7 മില്യണ്‍ ഫോളോവേഴ്‌സും ആണ് നരേന്ദ്ര മോദിക്ക് ഉള്ളത്. അടുത്തിടെ നരേന്ദ്ര മോദി വാട്‌സാപ്പ് ചാനലും ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+