കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ കൂട്ടുകാര്‍ പാകിസ്താന്‍ ഏജന്റുകള്‍

Google Oneindia Malayalam News

ജമ്മു: പാകിസ്താന്‍ ആരാധിക്കുന്ന മൂന്ന് 'എ കെ'കളുണ്ട്. എ കെ 47, എ കെ ആന്റണി, എ കെ 49 എന്നിവയാണത്. എ കെ 47 ഉം എ കെ ആന്റണിയും എന്താണ് അല്ലെങ്കില്‍ ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്താണ് എ കെ 49? 49 ദിവസം ദില്ലി ഭരിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നരേന്ദ്ര മോദി ഇട്ട ഇരട്ടപ്പേരാണ് എ കെ 49.

പാകിസ്താന്റെ ചാരന്മാരാണ് അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സഹായികള്‍ എന്ന് ആരോപിച്ചാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി കെജ്രിവാളിനെതിരെ ആഞ്ഞടിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ വിവാദം പ്രസ്താവനയും മോദി ഓര്‍മിപ്പിച്ചു. കെജ്രിവാളിന്റെ പേരെടുത്ത് പറയാതെയാണ് മോദി മുന്‍ ദില്ലി മുഖ്യമന്ത്രിയെ ആക്രമിച്ചത്.

narendra-modi

എ കെ 49ന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാശ്മീര്‍ പാകിസ്താന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ സഹായികള്‍ പാക് ഏജന്റുമാരാണ്. നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ സംഭാവനയുടെ വിവരങ്ങള്‍ അടങ്ങിയ സൈറ്റില്‍ കാശ്മീര്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. കാശ്മീരിനെയും ഇന്ത്യയെയും കുടുംബ രാഷ്ട്രീയത്തില്‍ നിന്നും ബി ജെ പി രക്ഷിക്കും. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഇന്ത്യാ - പാക് അതിര്‍ത്തിയിലുള്ള ഹിരാനഗറില്‍ മോദി പ്രസംഗിക്കാനെത്തിയത്.

English summary
Narendra Modi breaks his silence on Arvind Kejriwal, calls him 'AK 49'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X