കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ ക്ഷീണം ബ്രിട്ടനില്‍ തീര്‍ക്കാന്‍ മോദിയിറങ്ങുന്നു

Google Oneindia Malayalam News

ദില്ലി: ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സംഘം ചേര്‍ന്ന് നടത്തുന്ന ഉള്‍പ്പാര്‍ട്ടി കലാപം... നരേന്ദ്ര മോദി തിരിച്ചടികളുടെ പാതയിലാണോ? ആണെങ്കില്‍ തന്നെ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാന്‍ ഈ അവസരം മോദി ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും.

മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചുകഴിഞ്ഞിരിയ്ക്കുന്നു. സാമ്പത്തിക, പ്രതിരോധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Narendra Modi

ഒമ്പത് വര്‍ഷത്തിനിടെ ബ്രിട്ടന്‍ സന്ദര്‍ശിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ ഈ സന്ദര്‍ശനം ചരിത്ര സംഭവമാക്കുകയാണ് ലക്ഷ്യം.

മോദിയുടെ സന്ദര്‍ശനത്തെ ആവേശത്തോടെ കാണുന്നു എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിരിയ്ക്കുന്നത്. എലിസബത്ത് രാജ്ഞി നടത്തുന്ന വിരുന്നില്‍ മോദി പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ബ്രിട്ടനിലെ പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. റോള്‍സ് റോയ്‌സ്, വോഡഫോണ്‍ കമ്പനികളുടെ സിഇഒമാരുമായും ചര്‍ച്ചയുണ്ടാകും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മോദിയുടെ ബ്രിട്ടന്‍ സന്ദര്ഡശനത്തില്‍ അല്‍പം പ്രതിഷേധങ്ങളും ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവാസ് നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ 'മോദി നോട്ട് വെല്‍ക്കം' എന്ന ഒരു കാമ്പയിന്‍ നടക്കുന്നുണ്ട്.

English summary
Prime Minister Narendra Modi is all set to arrive ondon on Vovember 12 on a three-day visit to Britain during which he will have a hectic schedule that will start with talks with his British counterpart David Cameron.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X