Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതിസമവാക്യം വ്യക്തം; അമിത് ഷായുടെ ലക്ഷ്യം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് തന്നെ!

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പരമാവധി മന്ത്രിമാര്‍. ഉടനെയല്ലെങ്കിലും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നവര്‍ക്ക് പേരിന് പ്രാതിനിധ്യം. കൃത്യമായ പദ്ധതികളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രിസഭയിലേക്ക് പുതിയ മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം മാത്രമല്ല, ജാതി മത സമവാക്യങ്ങളും വ്യക്തം.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിനാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരെ കിട്ടിയിരിക്കുന്നത്, മൂന്ന്. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിനും കിട്ടി മൂന്ന് മന്ത്രിമാരെ. പുതിയ മന്ത്രിമാരില്‍ ആകെയുള്ള രണ്ട് വനിതകളും ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ബി ജെ പി എം പിയായ കൃഷ്ണ രാജും സഖ്യകക്ഷിയായ അപ്‌നാദളിന്റെ അനുപ്രിയ പട്ടേലും. പട്ടേല്‍ ഒ ബി സിയാണ്. ബി ജെ പിയുടെ തന്നെ മഹേന്ദ്ര നാഥ് പാണ്ഡെയാണ് യു പിയില്‍ നിന്നുള്ള മൂന്നാമത്തെ മന്ത്രി.

modi-amit-shah

അസംബ്ലി തിരഞ്ഞെടുപ്പ് കാല്‍ച്ചുവട്ടില്‍ എത്തിനില്‍ക്കേ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ ദളിത് വിഭാഗങ്ങളില്‍ നിന്നും 7 പേര്‍ക്കാണ് ഇടം കിട്ടിയത്. ഇതില്‍ 2 പേര്‍ പട്ടിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും 2 പേരുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ എസ് എസ് അലുവാലിയയും മാധ്യമ പ്രവര്‍ത്തകനായ എം ജെ അക്ബറുമാണ് ഇവര്‍.

ഉത്തര്‍ പ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിനും കിട്ടി ഒരു മന്ത്രിയെ. ദളിത് നേതാവായ അജയ് താംതയാണ് മന്ത്രിയായത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ 5 സീറ്റുകളും ബി ജെ പി തൂത്തുവാരിയിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 3 വീതം പേരും കര്‍ണാടക ആസാം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും മന്ത്രിസഭയിലെത്തി. 2014 നവംബറിലായിരുന്നു ഇതിന് മുമ്പത്തെ മന്ത്രിസഭാ വികസനം. മനോഹര്‍ പരീക്കറും സുരേഷ് പ്രഭുവും അടക്കമുള്ള പ്രമുഖര്‍ കേന്ദ്ര മന്ത്രിസഭയിലെത്തിയത് അപ്പോഴാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+