Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ കൈയ്യില്‍ ആകെയുള്ളത് 4700രൂപ, പ്രധാനമന്ത്രിയെക്കാളും പണക്കാരാ നമ്മള്‍!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയ്യില്‍ ഒരു സാധാരണക്കാരന്റെ കൈവശമുള്ള പണം പോലും ഇല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വെറും 4700 രൂപ മാത്രമേ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയ്യിലുള്ളൂവെന്നാണ് പറയുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറയുന്ന കള്ളമായിട്ടേ എല്ലാവരും ഇതിനെ കാണൂ. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കാണിത്.

മോദിയുടെ സമ്പത്തറിഞ്ഞാല്‍ ഒരു സാധാരണക്കാരനു പോലും സങ്കടം തോന്നും. മോദിയുടെ ആകെ ആസ്തി 1.41കോടി രൂപയാണെന്ന് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നിട്ടും കൈയ്യില്‍ പണം ഇല്ലെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. എന്നാല്‍, മോദി വളരെ കുറച്ചു പൈസ മാത്രമേ സൂക്ഷിക്കുന്നുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. സ്വന്തമായി ആഢംബര വാഹനം പോലും മോദിക്കില്ലെന്നാണ് പറയുന്നത്. ദില്ലിയില്‍ ബാങ്ക് അക്കൗണ്ട് പോലും മോദിക്കില്ല.

കൈയ്യില്‍ നയാ പൈസയില്ല!

കൈയ്യില്‍ നയാ പൈസയില്ല!

കൈയ്യില്‍ നയാ പൈസയില്ല...എന്നു പറയുന്ന അവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്. മോദിയുടെ കൈവശം വെറും 4700 രൂപ മാത്രമേയുള്ളൂ.

കോടികളുടെ ആസ്തി

കോടികളുടെ ആസ്തി

മോദിയുടെ ആകെ ആസ്തി 1.41കോടി രൂപയാണ്. എന്നാല്‍, പരിധിയില്‍ കവിഞ്ഞ പണം മോദി കൈയ്യില്‍ സൂക്ഷിക്കാറില്ലെന്നാണ് പറയുന്നത്.

ആഢംബര വാഹനം പോലുമില്ല

ആഢംബര വാഹനം പോലുമില്ല

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് ഇവിടെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന്റെ സ്വത്തുവിവര കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തമായി ഒരു വാഹനം പോലും മോദിക്കില്ലെന്നും പറയുന്നു.

ബങ്ക് അക്കൗണ്ടുകള്‍

ബങ്ക് അക്കൗണ്ടുകള്‍

ദില്ലിയില്‍ ഒരു ബാങ്ക് അക്കൗണ്ട് പോലും മോദിക്കില്ല. അതേസമയം, ഗുജറാത്തില്‍ ഒരു ബാങ്ക് അക്കൗണ്ടുണ്ട്. 1.19ലക്ഷം രൂപ വിലമതിക്കുന്ന നാലു മോതിരങ്ങള്‍ മാത്രം മോദിക്ക് സ്വന്തമായിട്ടുണ്ട്.

വായ്പയെടുത്തിട്ടില്ല

വായ്പയെടുത്തിട്ടില്ല

ആരില്‍ നിന്നും മോദി വായ്പയും എടുത്തിട്ടില്ല. 2014ല്‍ മോദിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് 38,700 രൂപയാണെന്നും പറയുന്നുണ്ട്. സ്വത്ത് മോദി വാങ്ങിക്കൂട്ടിയിട്ടില്ല. കൈയ്യിലുള്ള സ്വത്തുക്കളുടെ മൂല്യം ഉയരുമ്പോഴാണ് കൂടിവരുന്നതെന്നും വ്യക്തമാക്കുന്നു.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

എല്‍ ആന്റ് ടി കമ്പനിയില്‍ 20,000 രൂപ മാത്രമാണ് നിക്ഷേപം. 5.45ലക്ഷം രൂപയുടെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റും, 1.99 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സും മോദിക്കുണ്ട്.

ഭൂമി വിവരം

ഭൂമി വിവരം

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 3531.45 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി മോദിക്കുണ്ട്. 169.81 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഭൂമിയുമുണ്ട്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+