കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പെണ്ണായിട്ട് പോലും.... മോദി ഷെയ്ഖ് ഹസീനയെ അപമാനിച്ചു?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ലൈംഗികമായി അപമാനിച്ചോ. അപമാനിച്ചു എന്നാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആരോപണം ഉയരുന്നത്. ഒരു സ്ത്രീയായിട്ട് പോലും തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഷെയ്ഖ് ഹസീനയുടെ ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു മോദി ചെയ്തത്.

modi-hasina

നമുക്ക് എല്ലാ കാര്യത്തിനും പരിഹാരങ്ങളുണ്ട്. എന്നാല്‍ തീവ്രവാദത്തിന് ഇല്ല. ഒരു സ്ത്രീയായിട്ട് പോലും തീവ്രവാദത്തോട് ഒരു തരത്തിലുള്ള സഹിഷ്ണുതയ്ക്കും ഇല്ല എന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീനയെ ഓര്‍ത്ത് തനിക്ക് സന്തോഷമുണ്ട് - ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നടന്ന തന്റെ നീളന്‍ പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

ഭീകരവാദം മനുഷ്യസമൂഹത്തിന്റെ ശത്രുവാണ് എന്നും ഓരോ മനുഷ്യനും ഭീകരവാദത്തിനെതിരെ ഒത്തൊരുമിക്കണമെന്നും മോദി പറഞ്ഞു. എന്നാല്‍ മോദി പറഞ്ഞ കാര്യങ്ങളെക്കാളെല്ലാം ശ്രദ്ധ കിട്ടിയത്, ഹസീനയെ കുറിച്ച് നടത്തിയ 'ഒരു സ്ത്രീയായിട്ട് പോലും' എന്ന പരാമര്‍ശത്തിനാണ്. #DespiteBeingAWoman എന്ന ഹാഷ്ടാഗ് ഞായറാഴ്ച മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

modi-hasina

സ്ത്രീകളെല്ലാം ഭീകരവാദത്തോട് സഹിഷ്ണുതയുള്ളവരാണ് എന്ന് മോദി ചിന്തിക്കാന്‍ കാരണമെന്താണ് എന്നാണ് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചത്. ഒരുപാട് സ്ത്രീകള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു എന്ന് മോദിയെ ഓര്‍മിപ്പിക്കാനും പലരും ഈ സാഹചര്യം ഉപയോഗിച്ചു. മോദിയുടെ സങ്കുചിത ചിന്താഗതിയാണ് ഈ പ്രയോഗം നടത്താന്‍ കാരണമെന്ന് പറഞ്ഞ ചിലര്‍ യശോദബെന്നിനെയും സംഭവവുമായി കൂട്ടിക്കെട്ടുന്നുണ്ട്.

English summary
On the second day of his 2-day visit to Bangladesh, Narendra Modi on Sunday, June 7 praised Sheikh Hasina, the Prime Minister of Bangladesh. Modi praised Hasina's courage to fight terrorism despite being a woman and her bold stand against the menace by declaring "zero tolerance" towards it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X