ആരുടെ മകനായാലും ഇതൊന്നും സഹിക്കാന്‍ കഴിയില്ല: ആകാശ് വിജയ് വര്‍ഗിയ സംഭവത്തില്‍ കോപാകുലനായി മോദി
ദില്ലി: മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിയ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയയെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരെന്നതില്‍ പ്രസക്തിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരും. കേസില്‍ ജയില്‍ മോചിതനായ ആകാശിന് സ്വീകരണം നല്കിയവരും പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരും ഇത്തരം ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ല. മോശം പെരുമാറ്റങ്ങള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി മേധാവി അമിത് ഷാ നേരത്തെ മധ്യപ്രദേശ് യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇന്‍ഡോറില്‍ അനധികൃതമായി നിര്‍മ്മിച്ച് കെട്ടിടം പൊളിച്ചു നീക്കാനെത്തിയ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉദ്യഗസ്ഥര്‍ക്കെതിരേയായിരുന്നു ആകാശ് ആക്രമണം അഴിച്ചു വിട്ടത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ ആകശിനെതിരെ കേസ് എടുക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഭോപ്പാല്‍ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്ത് ഇറങ്ങിയത്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications