കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെ മകനായാലും ഇതൊന്നും സഹിക്കാന്‍ കഴിയില്ല: ആകാശ് വിജയ് വര്‍ഗിയ സംഭവത്തില്‍ കോപാകുലനായി മോദി

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിയ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയയെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ഇതിലപ്പുറം പറഞ്ഞാലും ഒരു കുന്തവുമില്ലെന്ന് മണി; ചെന്നിത്തലക്ക് വായില്‍ തോന്നുന്നത് കോതക്ക് പാട്ട്</strong>ഇതിലപ്പുറം പറഞ്ഞാലും ഒരു കുന്തവുമില്ലെന്ന് മണി; ചെന്നിത്തലക്ക് വായില്‍ തോന്നുന്നത് കോതക്ക് പാട്ട്

ആരെന്നതില്‍ പ്രസക്തിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരും. കേസില്‍ ജയില്‍ മോചിതനായ ആകാശിന് സ്വീകരണം നല്‍കിയവരും പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരും ഇത്തരം ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ല. മോശം പെരുമാറ്റങ്ങള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി മേധാവി അമിത് ഷാ നേരത്തെ മധ്യപ്രദേശ് യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

modi1

ഇന്‍ഡോറില്‍ അനധികൃതമായി നിര്‍മ്മിച്ച് കെട്ടിടം പൊളിച്ചു നീക്കാനെത്തിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യഗസ്ഥര്‍ക്കെതിരേയായിരുന്നു ആകാശ് ആക്രമണം അഴിച്ചു വിട്ടത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ ആകശിനെതിരെ കേസ് എടുക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്ത് ഇറങ്ങിയത്.

<strong> രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത്: എഐസിസി ഓഫീസിന് മുന്നിൽ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം</strong> രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത്: എഐസിസി ഓഫീസിന് മുന്നിൽ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം

English summary
narendra modi condemns akash vijayvargiya incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X