മല്ലിക സാരാഭായിക്ക് തെറ്റിയോ? മോദി അനുശോചനം അറിയിച്ചിരുന്നു!
ദില്ലി: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൃണാളിനി സാരാഭായിയുടെ മകന് കാര്‍ത്തികേയ സാരാഭായിക്ക് എഴുതിയ കത്തിലാണ് മൃണാളിനിയുടെ വിയോഗത്തില്‍ മോദി തന്റെ ദുഖം രേഖപ്പെടുത്തിയത്. ഗുജറാത്തിലാണ് കാര്‍ത്തികേയ സാരാഭായ് താമസിക്കുന്നത്.
വ്യാഴാഴ്ച തന്നെ മൃണാളിനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മോദി എഴുതിയിരുന്നു എന്ന് ബി ജെ പി നേതാവ് അറിയിച്ചു. എന്നാല്‍ മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചില്ല എന്ന് പറഞ്ഞ് മകള്‍ മല്ലിക മോദിക്കെതിരെ രംഗത്ത് വന്നിരുന്നു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് നാണക്കേട് തോന്നുന്നു എന്നാണ് മല്ലിക സാരാഭായ് ഫേസ്ബുക്കില്‍ എഴുതിയത്.

മല്ലികയുടെ വാക്കുകള്‍
രാഷ്ട്രീയ വിജോയിപ്പുകള്‍ കൊണ്ടാണ് മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോദി അനുശോചനം അറിയിക്കാത്തിരുന്നതെന്നാണ് മകള്‍ മല്ലികാ സാരാഭായ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

വെറുതെയോ വിവാദം
എന്നാല്‍ ബി ജെ പി നേതാവ് പറയുന്നത് അനുസരിച്ചാണെങ്കില്‍ വ്യാഴാഴ്ച തന്നെ മോദി അനുശോചനം അറിയിച്ച് മകന് കത്തെഴുതിയിരുന്നു. അപ്പോള്‍ കാര്യമറിയാതെയാണോ മല്ലിക സാരാഭായ് മോദിക്കെതിരെ രംഗത്ത് വന്നത്

പ്രധാനമന്ത്രി പറഞ്ഞില്ലേ
ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളില്‍ വളരെ സജീവമാണ് മോദി. എന്നാല്‍ അവിടെയൊന്നും മോദി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചിച്ചില്ല. പരസ്യ പ്രസ്താവനയും നടത്തിയില്ല.

രാഷ്ട്രീയമാണോ പ്രശ്നം
വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണം രാഷ്ട്രീയവല്ക്കരിക്കുകയാണോ ഇവിടെ ചെയ്യപ്പെടുന്നത്. എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു എന്ന കാര്യം മല്ലിക സാരാഭായ് ഫേസ്ബുക്ക് പോസ്റ്റിലും എടുത്തുപറയുന്നുണ്ട്.

പ്രധാനമന്ത്രിയെ ഓര്‍ത്ത് ലജ്ജ
നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് മല്ലിക സാരാഭായ് പറഞ്ഞത്. മൃണാളിനി സാരാഭായിയുടെ മരണത്തെത്തുടര്‍ന്ന് ഒരു വാക്ക് പോലും അനുശോചിക്കാത്തതിന് പ്രധാനമന്ത്രി മോദിയുടെ മാനസികാവസ്ഥ കാരണമാണ് എന്നും അവര്‍ പറഞ്ഞു.

ആരായിരുന്നു മൃണാളിനി
ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച പ്രതിഭയാണ് മൃണാളിനി സാരാഭായി. 1918 മെയ് 11 ന് ജനിച്ച മൃണാളിനി ജനുവരി 21ന് വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications