കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്ലിക സാരാഭായിക്ക് തെറ്റിയോ? മോദി അനുശോചനം അറിയിച്ചിരുന്നു!

  • By Kishor
Google Oneindia Malayalam News

ദില്ലി: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൃണാളിനി സാരാഭായിയുടെ മകന്‍ കാര്‍ത്തികേയ സാരാഭായിക്ക് എഴുതിയ കത്തിലാണ് മൃണാളിനിയുടെ വിയോഗത്തില്‍ മോദി തന്റെ ദുഖം രേഖപ്പെടുത്തിയത്. ഗുജറാത്തിലാണ് കാര്‍ത്തികേയ സാരാഭായ് താമസിക്കുന്നത്.

വ്യാഴാഴ്ച തന്നെ മൃണാളിനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മോദി എഴുതിയിരുന്നു എന്ന് ബി ജെ പി നേതാവ് അറിയിച്ചു. എന്നാല്‍ മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചില്ല എന്ന് പറഞ്ഞ് മകള്‍ മല്ലിക മോദിക്കെതിരെ രംഗത്ത് വന്നിരുന്നു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് നാണക്കേട് തോന്നുന്നു എന്നാണ് മല്ലിക സാരാഭായ് ഫേസ്ബുക്കില്‍ എഴുതിയത്.

മല്ലികയുടെ വാക്കുകള്‍

മല്ലികയുടെ വാക്കുകള്‍

രാഷ്ട്രീയ വിജോയിപ്പുകള്‍ കൊണ്ടാണ് മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോദി അനുശോചനം അറിയിക്കാത്തിരുന്നതെന്നാണ് മകള്‍ മല്ലികാ സാരാഭായ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

വെറുതെയോ വിവാദം

വെറുതെയോ വിവാദം

എന്നാല്‍ ബി ജെ പി നേതാവ് പറയുന്നത് അനുസരിച്ചാണെങ്കില്‍ വ്യാഴാഴ്ച തന്നെ മോദി അനുശോചനം അറിയിച്ച് മകന് കത്തെഴുതിയിരുന്നു. അപ്പോള്‍ കാര്യമറിയാതെയാണോ മല്ലിക സാരാഭായ് മോദിക്കെതിരെ രംഗത്ത് വന്നത്

പ്രധാനമന്ത്രി പറഞ്ഞില്ലേ

പ്രധാനമന്ത്രി പറഞ്ഞില്ലേ

ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ വളരെ സജീവമാണ് മോദി. എന്നാല്‍ അവിടെയൊന്നും മോദി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചിച്ചില്ല. പരസ്യ പ്രസ്താവനയും നടത്തിയില്ല.

രാഷ്ട്രീയമാണോ പ്രശ്‌നം

രാഷ്ട്രീയമാണോ പ്രശ്‌നം

വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണോ ഇവിടെ ചെയ്യപ്പെടുന്നത്. എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു എന്ന കാര്യം മല്ലിക സാരാഭായ് ഫേസ്ബുക്ക് പോസ്റ്റിലും എടുത്തുപറയുന്നുണ്ട്.

പ്രധാനമന്ത്രിയെ ഓര്‍ത്ത് ലജ്ജ

പ്രധാനമന്ത്രിയെ ഓര്‍ത്ത് ലജ്ജ

നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് മല്ലിക സാരാഭായ് പറഞ്ഞത്. മൃണാളിനി സാരാഭായിയുടെ മരണത്തെത്തുടര്‍ന്ന് ഒരു വാക്ക് പോലും അനുശോചിക്കാത്തതിന് പ്രധാനമന്ത്രി മോദിയുടെ മാനസികാവസ്ഥ കാരണമാണ് എന്നും അവര്‍ പറഞ്ഞു.

ആരായിരുന്നു മൃണാളിനി

ആരായിരുന്നു മൃണാളിനി

ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച പ്രതിഭയാണ് മൃണാളിനി സാരാഭായി. 1918 മെയ് 11 ന് ജനിച്ച മൃണാളിനി ജനുവരി 21ന് വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Prime Minister Narendra Modi has condoled the death of noted danseuse Mrinalini Sarabhai and has written a letter to her son Kartikeya Sarabhai, expressing his grief over her demise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X