പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി
ആഥന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി. ഗ്രീസിന്റെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓണറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഗ്രീക്ക് പ്രസിഡന്റ് കാതറീന സാകെല്ലാര്‍പോലു ബഹുമതി മോദിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ ആഗോള തലത്തിലേക്ക് എത്തിച്ചുവെന്നും, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും, സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ്.
ധീരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും, പരിസ്ഥിതി സംരക്ഷണവും, കാലാാവസ്ഥാ വ്യതിയാനവും പോലെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ മുന്‍ഗണനാ വിഷയമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രീസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ബഹുമതിക്ക് ഗ്രീക്ക് പ്രസിഡന്റിന് മോദി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച്ച രാവിലെയാണ് മോദി ഗ്രീസിലെത്തിയത്. ഏകദിന സന്ദര്‍ശനമാണിത്. പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് അദ്ദേഹം ഗ്രീസിലെത്തിയത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ദിയാണ് അവസാനമായി ഗ്രീസ് സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുമായും, ഇന്ത്യന്‍ സമൂഹവുമായും മോദി സംസാരിച്ചു.












Click it and Unblock the Notifications