കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ ശക്തി പ്രഖ്യാപനം; പ്രധാനമന്ത്രി അനുമതി തേടിയിരുന്നില്ലെന്ന് കമ്മീഷന്‍, തീരുമാനം ഇന്നറിയാം

Google Oneindia Malayalam News

Recommended Video

cmsvideo
മോദി അനുമതി തേടിയിരുന്നില്ലെന്ന് കമ്മീഷന്‍ | Oneindia Malayalam

ദില്ലി: ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയപ്രഖ്യാപനം തിര‍ഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണോ എന്ന് ഇന്നറിയാം. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണവും പ്രഖ്യാപിച്ചു. ആകാശവാണിയേയും ദൂരദര്‍ശനേയും സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്.

narendra

ടെലിവിഷനിലൂടെയുള്ള പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി അനുമതി തേടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച്ച വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ഇന്ന് തന്നെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

<strong>സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്</strong>സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്

രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടേയുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Narendra Modi didn’t seek nod for TV address: Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X