ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് മോദിക്കറിയില്ല: രാഹുല്‍ ഗാന്ധി
ആസ്സാം: ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ഉപധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരിക്കലും നടക്കാത്ത തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങള്‍ക്കോ കേള്‍വികാര്‍ക്കോ എന്താണ് വേണ്ടതെന്ന് മോദി ശ്രദ്ധിക്കാറില്ല. രാജ്യത്തെ സാധാരണകാര്‍ക്ക് എന്താണ് ആവശ്യമെന്ന് അറിയാന്‍ മോദിക്ക് താല്‍പരിയമില്ലെന്നും എല്ലാം അറിയാമെന്ന ധാരണയാണ് മോദിക്കെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മേക്ക് ഇന്‍ ഇന്ത്യ പരിപാടിയിലെ ഏതെങ്കിലും വ്യവസായിയുടെ കൂടെയല്ലാതെ രാജ്യത്തെ ഏതെങ്കിലും കര്‍ഷകനൊപ്പമോ അവരുടെ ഭൂമിയിലോ ചേരിയിലോ മോദി പോയ ചിത്രങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു.
തിരഞ്ഞെടുപ്പിന് മുന്‍പ് എങ്ങിനെ വാഗ്ദാനങ്ങള്‍ നല്‍കാം എന്ന് മാത്രമാണ് മോദി ചിന്തിക്കുന്നത്. ഇതെങ്ങിനെ പൂര്‍ത്തീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദിയില്‍ വിശ്വസിക്കുന്ന ആളുകളുടെ പ്രതീക്ഷകള്‍ അദ്ദേഹം തകര്‍ക്കുകയാണ്. കര്‍ഷകരും യുവാക്കളും തൊഴിലാളികളുമല്ല രാജ്യത്ത് സന്തോഷിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.












Click it and Unblock the Notifications