പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി; കോടതി പിഴ വിധിച്ചിട്ടും വിടാതെ കെജ്രിവാള്...
ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി പിഴ ഈടാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹൈക്കോടതിയുടെ ഉത്തരവ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട വ്യക്തിയായതിനാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വിദ്യാസമ്പന്നനാകണം എന്നത് വളരെ പ്രധാനമാണെന്നും കെജ്രിവാള് ചൂണ്ടിക്കാട്ടി.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഗുജറാത്ത് സര്‍വകലാശാല രേഖകള്‍ വെളിപ്പടുത്താതിരിക്കാന് രണ്ട് കാരണങ്ങളാണ് താന്‍ കാണുന്നത്. ഒന്നുകില്‍ മോദിയുടെ ധിക്കാരമായിരിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരിക്കാമെന്നും കെജ്രിവാള് പറഞ്ഞു. വെള്ളിയാഴ്ചയാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വ്യത്യസ്തമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു. മാത്രമല്ല, മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ ചോദിച്ച കെജ്രിവാളിന് 25000 രൂപ പിഴ വിധിക്കുകയും ചെയ്തു. ഈ രേഖ സംബന്ധിച്ച് എല്ലാവര്ക്കും അറിയുന്നതും പൊതുവേ ലഭ്യമായതുമാണ് എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
പിഴ സംഖ്യ നാലാഴ്ച്ചയ്ക്കകം കെട്ടിവയ്ക്കാനും ജസ്റ്റിസ് ബൈരണ്‍ വൈഷ്ണവ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. കെജ്രിവാളിന്റെ ഉദ്ദേശ ശുദ്ധിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ലഭ്യമായ വിവരം ആര്‍ടിഐ പ്രകാരം ആവശ്യപ്പെട്ടത് സംശയകരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. 2016ലാണ് കെജ്രിവാള് പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ട് ആര്‍ടിഐ സമര്‍പ്പിച്ചത്.
ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവയോട് ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലു നിര്‍ദേശം നല്കി. ഗുജറാത്ത് സര്‍വകലാശാല മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ പരസ്യമാക്കി. കൂടാതെ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഗുജറാത്ത് ഹൈക്കോടിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.
ഗുജറാത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹൈക്കോടതിയില്‍ ഹാജരായത്. രണ്ടു സര്‍വകലാശാലകളെയും മോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത് എന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. ചിലരുടെ ബാലിശമായ ആവശ്യങ്ങളോട് യോജിക്കരുതെന്നും മേത്ത ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഎപി പ്രചാരണം ശക്തമാക്കിയ വേളയില്‍ കൂടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മോദിയെ കുറിച്ച് നിരന്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് കെജ്രിവാള് ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. എന്താണ് അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക്് കാരണം. ഡല്‍ഹിയിലെ മന്ത്രിമാര്‍ ജയിലിലായതിന് ശേഷമാണ് കെജ്രിവാള് വ്യാജ പ്രചാരണം ശക്തമാക്കിയതെന്നും ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications