കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍; ഇപ്പോള്‍ മോദി എട്ടാമത്!

  • By Muralidharan
Google Oneindia Malayalam News

വിഖ്യാതമായ ടൈംസ് മാഗസിന്റെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഡിസബര്‍ 4 11.59 വരെയാണ് ടൈംസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാന്‍ പറ്റുക. ഡിസംബര്‍ ഏഴിന്, പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആരാണ് എന്ന് ടൈംസ് മാഗസിന്‍ പ്രഖ്യാപിക്കും.

നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി, പോപ് ഫ്രാന്‍സിസ് തുടങ്ങിയവരും മോദിക്കൊപ്പം ആദ്യ പത്തിലുണ്ട്. 10.5 ശതമാനം വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായ ബെര്‍ണി സാന്‍ഡേഴ്‌സ് ആണ് പട്ടികയില്‍ ഒന്നാമത്. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് നോക്കുമ്പോള്‍ 2.7 ശതമാനം വോട്ടുകളുമായി എട്ടാം സ്ഥാനത്താണ് മോദി.

narendra-modi

മലാല യൂസഫ്‌സായി 5.9 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തും പോപ് ഫ്രാന്‍സിസ് 3.9 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ നടത്തിയ മുന്നേറ്റമാണ് മോദിയില്‍ ടൈംസ് മാഗസിനെ ആകര്‍ഷിച്ചത്. വോട്ടുകളും മറ്റ് മാനദണ്ഡങ്ങളും പരിഗണിച്ച് ടൈംസ് എഡിറ്റര്‍മാരാണ് ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആരാണെന്ന് പ്രഖ്യാപിക്കുക.

കഴിഞ്ഞ മാസം ലോകസാമ്പത്തിക ഫോറം ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആരാധിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ മോദി പത്താം സ്ഥാനത്തെത്തിയിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ഒന്നാമനായ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. 20നും 30 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

English summary
Modi eighth in TIME Person of the year poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X