നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം; എൻഡിഎ നേതാവായി തിരഞ്ഞെടുത്തു,നിർദ്ദേശിച്ചത് രാജ്നാഥ് സിംഗ്
ദില്ലി: നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ പാർലമെന്ററി പാർട്ടി യോഗം യോഗം. മുതിര്‍ന്ന ബി ജെ പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. വേദിയിലെത്തിയ മോദി ഭരണഘടനയെ തൊട്ട് തൊഴുത ശേഷം ടിഡിപി നേതാവ് ചന്ദ്രബാബുവിനും ജെഡിയു നേതാവ് നിതീഷ് കുമാറിനും സമീപത്തായി ഇരുന്നു. തുടർന്നാണ് നടപടികൾ ആരംഭിച്ചത്. യോഗത്തിൽ നായിഡുവിനേയും നിതീഷ് കുമാറിനേയും കൂടാതെ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, അനുപ്രിയ പട്ടേൽ, പവൻ കല്യാൺ തുടങ്ങി സഖ്യകക്ഷി നേതാക്കളെല്ലാം പങ്കെടുത്തു.

'എൻ ഡി എയുടെ നേതാവായി എല്ലാവരും ഏകകണ്ഠമായി എന്നെ തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷം. എല്ലാവരും എനിക്ക് പുതിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. ഇതിന് ഞാൻ എല്ലാവരോടും നന്ദി അറിയിക്കുന്നു. 2019ൽ ഞാൻ ഈ സഭയിൽ സംസാരിക്കുമ്പോൾ നിങ്ങളെല്ലാവരും എന്നെ നേതാവായി തിരഞ്ഞെടുത്തു. അന്ന് ഞാന് ഊന്നി പറഞ്ഞത് വിശ്വാസത്തെ കുറിച്ചാണ്.ഇന്ന് എന്നെ വീണ്ടും നിങ്ങൾ നേതാവായി തിരഞ്ഞെടുക്കുമ്പോൾ നമ്മുക്കിടയിലെ വിശ്വാസം ശക്തമാണ് എന്നാണ് തെളിയിക്കുന്ന്. ഈ ബന്ധം വിശ്വാസത്തിൻ്റെ ശക്തമായ അടിത്തറയിലാണ്, ഇതാണ് ഏറ്റവും വലിയ സ്വത്ത്', മോദി യോഗത്തിൽ പറഞ്ഞു.
'പരസ്പര വിശ്വാസമാണ് ഈ സഖ്യത്തിൻ്റെ കാതൽ.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണിത്.എല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.വിജയിച്ച എല്ലാ നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു.ഈ വിജയം ഉറപ്പാക്കാൻ താഴെതട്ടിൽ പ്രവർത്തിച്ച എല്ലാവരേയും ഞാൻ അഭിനന്ദിക്കുന്നു', മോദി പറഞ്ഞു.
അതേസമയം യോഗത്തിൽ മോദിയെ നായിഡു പ്രകീർത്തിച്ചു. കഴിഞ്ഞ മൂന്ന് മാസമായി എൻഡിഎയുടെ വിജയത്തിനായി വിശ്രമമില്ലാതെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് നായിഡു പറഞ്ഞു.'തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞാൻ കണ്ടതാണ്, 3 മാസക്കാലം പ്രധാനമന്ത്രി മോദി വിശ്രമിച്ചിട്ടേയില്ല. രാവും പകലും അദ്ദേഹം പ്രചാരണം നടത്തി. ഒരേ സ്പിരിറ്റോടെയാണ് അദ്ദേഹം പ്രചരണം ആരംഭിച്ചതും അവസാനിപ്പിച്ചതും. ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്', നായിഡു പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ തങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നിതീഷ് കുമാറും യോഗത്തിൽ പറഞ്ഞു.
ശനിയാഴ്ചയായിരിക്കും മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെയെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം കൈക്കൊള്ളും. സ്പീക്കർ അടക്കമുള്ള നിർണായക പദവികൾക്കായി ടിഡിപി ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും











Click it and Unblock the Notifications