കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൺവീർ സിംഗ്, ആലിയ ഭട്ട്, അനിൽ കപൂർ, അക്ഷയ് കുമാർ.... ബോളിവുഡുമായി അടുത്ത് ബിജെപി, ലക്ഷ്യം...

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സ്വാധീന മേഖലകൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും ബിജെപിയെ അട്ടിമറിക്കാൻ കോൺഗ്രസും പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങി. പ്രതിപക്ഷ ഐക്യനിരയെ മുൻനിർത്തി ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ രാജ്യത്തെ യുവാക്കളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയവും സിനിമയും ഇഴചേർന്നു കിടക്കുകയാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയവരും രാഷ്ട്രീയത്തിൽ നിന്നം സിനിമയിലെത്തിയവരും കുറവല്ല. ചിലർ വാണു, ചിലർ വീണു. പൊതുതിരഞ്ഞെടുപ്പിന് മുൻപ് ഹിന്ദി സിനിമാ ലോകത്തും തന്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ബോളിവുഡിലെ ഇളമുറക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി സജീവമായി പങ്കെടുക്കുന്നത് പുതിയ തന്ത്രങ്ങൾ മെനയുന്നതിന്റെ തെളിവാണ്.

രണ്ട് പതിറ്റാണ്ടുകൾക്കൊടുവിൽ

രണ്ട് പതിറ്റാണ്ടുകൾക്കൊടുവിൽ

രണ്ട് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന നാഷണൽ മ്യൂസിയം ഫോർ ഇന്ത്യൻ സിനിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ബോളിവുഡിലെ മുതിർന്ന താരങ്ങൾ അടക്കം നിരവധി പേർ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട മൂന്നോളം ചടങ്ങുകളിലാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പങ്കെടുത്തത്.

ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

ബിജെപിയുടെ പ്രചാരണങ്ങൾക്കായി ജനപ്രിയ താരങ്ങളെ രംഗത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പ്രധാനമന്ത്രിയുടെ ബോളിവുഡ് കൂടിക്കാഴ്ചകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. താരങ്ങളുടെ വോട്ടുകൾ മാത്രം പ്രതീക്ഷിച്ചല്ല ഈ നീക്കം. കൂടുതൽ താരങ്ങളെ രംഗത്തിറക്കി ബിജെപിക്ക് വോട്ട് പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പതിവ് പ്രചാരണ തന്ത്രങ്ങളെക്കാൾ ഇത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളും വിലയിരുത്തുന്നത്.

നിരന്തരം കൂടിക്കാഴ്ചകൾ

നിരന്തരം കൂടിക്കാഴ്ചകൾ

കഴിഞ്ഞ ഡിസംബർ 18ാം തീയതി പ്രമുഖ ബോളിവുഡ് സംവിധായകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കരൺ ജോഹർ, അജയ് ദേവഗൺ, അക്ഷയ് കപൂർ , സിദ്ധാർത്ഥ് റോയ് കപൂർ രാകേഷ് റോഷൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ പ്രതിസന്ധികൾ കേൾക്കാൻ സമയം അനുവദിച്ച മോദിജിക്ക് നന്ദിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്.

ജനുവരി 11ന്

ജനുവരി 11ന്

ഇക്കഴിഞ്ഞ ജനുവരി 11ന് ബോളിവുഡിലെ മുൻനിര താരങ്ങൾ‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രൺവീർ കപൂർ, രൺവീർ സിംഗ്, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, ഭൂമിക ചൗള തുടങ്ങിയ താരങ്ങളാണ് പ്രധാനമന്ത്രിയെ കണ്ടത്. കരൺ ജോഹറും മഹാവീർ ജെയ്നും ചേർന്നാണ് താരങ്ങളുടെ യോഗം സംഘടിപ്പിച്ചത്.

രാജ്യപുരോഗതി ചർച്ച

രാജ്യപുരോഗതി ചർച്ച

പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ പദ്ധതികൾക്ക് പിന്തുണ അറിയിച്ചിട്ടുള്ള താരങ്ങളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് ശ്രദ്ധേയമാണ്. രാജ്യ പുരോഗതിയ്ക്കായി ഏറെ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്കാകും. എന്താണ് ചെയ്യാൻ സാധിക്കുക എന്നതിനെപ്പറ്റിയുള്ള സംവാദമാണ് നടന്നത്. ഏറ്റവും അധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും വലിയ സിനിമാ വ്യവസായവുമായി കൈകോർത്താൽ എന്താണ് നടക്കാത്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചു. സിനിമാ ടിക്കറ്റിന് ജിഎസ്ടി നിരക്ക് കുറച്ച തീരുമാനത്തിന് സിനിമാ മേഖലയക്ക് വേണ്ടി നന്ദി പറയുന്നതായും കരൺ ജോഹർ പറഞ്ഞു.

അനിൽ കപൂറും

അനിൽ കപൂറും

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അനിൽ കപൂറുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ അനിൽ കപൂർ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വ്യക്തിപ്രഭാവവും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് അനിൽ കപൂർ കുറിച്ചത്. സിനിമാ താരങ്ങൾക്കും സംവിധായകർക്കുമൊപ്പമുള്ള തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയും പങ്കുവയ്ക്കാറുണ്ട്. താരങ്ങൾക്ക് പിറന്നാൾ ആശംസകളും ചിലപ്പോഴെക്കൊ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കാറുണ്ട്.

പ്രശസ്തി ഗുണം ചെയ്യും

പ്രശസ്തി ഗുണം ചെയ്യും

തിരഞ്ഞെടുപ്പ് അടുത്തതോടെ സാമ്പത്തിക സംവരണം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഭരണം നിലനിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനോടൊപ്പം ബോളിവുഡിലെ താരങ്ങളുടെ പ്രശസ്തി വോട്ടാക്കി മാറ്റാനാണ് ശ്രമം. താരങ്ങളുടെ പിന്തുണ യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വാധീന ശക്തികൾ

സ്വാധീന ശക്തികൾ

സ്വാധീന ശക്തികളുടെ പ്രധാന്യം തിരിച്ചറിഞ്ഞ നേതാവാണ് പ്രധാനമന്ത്രി. മറ്റാരേക്കാളും ആദ്യം സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുറന്ന നേതാവാണ് മോദി. സമൂഹമാധ്യമങ്ങളെ അദ്ദേഹത്തെ പോലെ ഉപയോഗിച്ച മറ്റൊരു നേതാവില്ല. പൊതുജനങ്ങൾക്കിടിയൽ സോഷ്യൽ മീഡിയയുടെ സ്വാധീനം അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. അതേ രീതിയാണ് സിനിമാ വ്യവസായത്തിലും പയറ്റുന്നത്. താരങ്ങളുടെ സ്വീകാര്യതയും സ്വാധീനവും അദ്ദേഹത്തിന് അറിയാം. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പ്രമുഖ ബിജെപി നേതാവ് അറിയിച്ചതാണ് ഇക്കാര്യമാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 സെലിബ്രിറ്റി വിവാഹങ്ങളിലും സാന്നിധ്യം

സെലിബ്രിറ്റി വിവാഹങ്ങളിലും സാന്നിധ്യം

ക്രിക്കറ്റ്-സിനിമാ മേഖലകളിലെ പ്രമുഖരുടെ വിവാഹസൽക്കാരത്തിലും പ്രധാനമന്ത്രി പങ്കെടുക്കാറുണ്ട്. അടുത്തിടെ പ്രിയങ്ക ചോപ്രയുടെയും വിരാട്- അനുഷ്ക വിവാഹ സൽക്കാരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സ്വാഭാവികമായി താരങ്ങളുടെ ആരാധകർക്കിടയിൽ ഇതുവഴി സ്വീകാര്യതയുണ്ടാകും, ബിജെപി നേതാവ് പറയുന്നു. താരങ്ങൾക്ക് നേതാക്കളോടുള്ള അടുപ്പം ആരാധകരെ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം.

സോഷ്യൽ മീഡിയ ഇടപെടൽ

സോഷ്യൽ മീഡിയ ഇടപെടൽ

സമൂഹ മാധ്യമങ്ങളിൽ താരങ്ങളെ ഫോളോ ചെയ്യുന്ന നിരവധിയാളുകൾക്കിടിയിലും ഇത് സ്വാധീനം ചെലുത്തുമെന്നാണ് ബിജെപി പ്രതീക്ഷ. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്യാറുണ്ട്. ഇതോടെ വലിയൊരു വിഭാഗത്തിനിടയിലേക്ക് ഇത് ചർച്ചയാകും ചെയ്യുന്നത് ഗുണം ചെയ്യും.

മമ്മൂട്ടിയും മോഹന്‍ലാലും സ്ഥാനാര്‍ത്ഥികളാവുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരങ്ങള്‍മമ്മൂട്ടിയും മോഹന്‍ലാലും സ്ഥാനാര്‍ത്ഥികളാവുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരങ്ങള്‍

English summary
narendra modi emphasis on hindi film industry ahead of polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X