മോദി മഹാനായ നേതാവ്, ഡൈനാമിക്: സാനിയ മിര്‍സ
ഹൈദരാബാദ്: സാനിയ മിര്‍സ പാകിസ്താന്റെ മരുമകളാണ് എന്ന് സങ്കടമുള്ള ബി ജെ പി നേതാക്കളുണ്ടാകും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ സങ്കടമില്ല. അതുകൊണ്ട് തന്നെ മോദിയെക്കുറിച്ച് പറയാന്‍ സാനിയ മിര്‍സയ്ക്കും നൂറ് നാവാണ്. മോദിയുടെ ഡൈനാമിക് ആയ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചത് എന്നാണ് ഇന്ത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരമായ സാനിയ മിര്‍സ പറയുന്നത്.
മോദി ഊര്‍ജ്വസ്വലമായ വ്യക്തിത്വത്തിന് ഉടമയാണ്. മഹാനായ നേതാവാണ് അദ്ദേഹം. രണ്ട് തവണ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്റെ വിജയങ്ങളില്‍ അഭിനന്ദിച്ച് കുറച്ച് തവണ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണ മാതൃകാപരമാണ്. ഡബ്ലിയു ടി എ വിജയത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ട് സാനിയ പറഞ്ഞു.

മോദിക്കറിയാം കാര്യങ്ങള്‍
പലര്‍ക്കുമറിയില്ല എന്തൊക്കെ കാര്യങ്ങളാണ് ചുറ്റും നടക്കുന്നതെന്ന്. എന്നാല്‍ മോദിക്ക് എല്ലാമറിയാം. അദ്ദേഹം ഓരോ കാര്യങ്ങളും ട്രാക്ക് ചെയ്യുന്നുണ്ട്. സാനിയ പറയുന്നു. ടെന്നീസ് താരം സാനിയ മിര്‍സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍.

നമ്മുടെ ഭാഗ്യമാണ് മോദി
ഓരോ തവണ ഞാന്‍ ജയിക്കുമ്പോഴും അദ്ദേഹം അഭിനന്ദനവുമായി എത്തും. ഓരോ അത്‌ലറ്റിന്റെയും വിജയങ്ങളില്‍ ശ്രദ്ധയുള്ള ഒരു പ്രധാനമന്ത്രിയുള്ളത് നമ്മുടെ അഭിമാനമാണ്.

കളിയാണ് ജീവിതം
ടെന്നീസ് കളിക്കാനേ എനിക്കറിയൂ. കഴിഞ്ഞ 21 വര്‍ഷമായി അതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

സ്വച്ഛ് ഭാരത് അഭിയാനില്‍
മോദിയുടെ ക്ഷണം സ്വീകരിച്ച് സാനിയ മിര്‍സ സ്വച്ഛ് ഭാരത് ക്യാംപെയ്‌നില്‍ പങ്കാളിയായപ്പോള്‍

ഇത് വിജയച്ചിരി
സിംഗപ്പൂരില്‍ ഡബ്ല്യു ടി എ ടെന്നീസ് ഡബിള്‍സ് കിരീടം നേടിയ ശേഷം സാനിയ മിര്‍സ

കൂട്ടാളിക്കൊപ്പം
സിംബാബ്വെയുടെ ക്ലാര ബ്ലാക്കായിരുന്നു സാനിയയുടെ പങ്കാളി












Click it and Unblock the Notifications