കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി എംഎ ഫസ്റ്റ് ക്ലാസ്സ്!!! തെളിവുണ്ട്... പക്ഷേ ഡിഗ്രിക്കാര്യം ചോദിയ്ക്കരുത്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണല്ലോ ഇപ്പോഴത്തെ വിവാദങ്ങള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെങ്കില്‍ അതറിയാതെ പിറകോട്ടില്ലെന്നാണ് പറയുന്നത്.

സത്യത്തില്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ബിരുദമുണ്ടോ എന്നൊരു സംശയം സാധാരണക്കാര്‍ വരെ ചോദിച്ചു തുടങ്ങി. എന്നാല്‍ ഇനി അത്തരം സംശയങ്ങള്‍ക്കൊന്നും ഒരു സാധ്യതയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബിരുദാനന്തര ബിരുദമുണ്ട്. അതും ഫസ്റ്റ് ക്ലാസ്സില്‍ തന്നെ പാസായിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. ബിരുദാനന്തര ബിരുദമുള്ള ആളുടെ ബിരുദത്തെ കുറിച്ച് അന്വേഷിയ്‌ക്കേണ്ടതുണ്ടോ എന്നത് വേറെ വിഷയം!!!

ഗുജറാത്ത് സര്‍വ്വകലാശാല

ഗുജറാത്ത് സര്‍വ്വകലാശാല

ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് നരേന്ദ്ര മോദി ഫസ്റ്റ് ക്ലാസ്സോടെ എംഎ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

എന്തിലാണ് എംഎ?

എന്തിലാണ് എംഎ?

പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു മോദിയുടെ ബിരുദാനന്തര ബിരുദം. യൂറോപ്യന്‍ പൊളിറ്റിക്‌സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്‌സ് എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.

ഫസ്റ്റ് ക്ലാസ്സ് തന്നെ

ഫസ്റ്റ് ക്ലാസ്സ് തന്നെ

1983 ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് നരേന്ദ്ര മോദി എംഎ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ബാംഗ്ലൂര്‍ മിറര്‍ പറയുന്നു.

റെഗുലര്‍ ഓര്‍ എക്‌സ്‌റ്റേണല്‍

റെഗുലര്‍ ഓര്‍ എക്‌സ്‌റ്റേണല്‍

നരേന്ദ്ര മോദി സാധാരണ പോലെ കോളേജില്‍ ദിവസവും പോയി തന്നെയാണോ പഠിച്ചത് അതോ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണോ? എക്‌സ്‌റ്റേണല്‍ വിദ്യാര്‍ത്ഥി എന്നാണ് ബാംഗ്ലൂര്‍ മിററിന്റെ റിപ്പോര്‍ട്ട്.

അപ്പോള്‍ ബിരുദമോ?

അപ്പോള്‍ ബിരുദമോ?

സംഗതി ഇങ്ങനെയാണെങ്കിലും മോദിയുടെ ബിരുദ പഠനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു അറിവും ഇല്ലെന്നാണ് ബാംഗ്ലൂര്‍ മിറര്‍ പറയുന്നത്. ഇത് സംബന്ധിച്ച് പലരും പല കാര്യങ്ങളാണ് പറയുന്നത്.

അപ്പോള്‍ ദില്ലി യൂണിവേഴ്‌സിറ്റിയോ

അപ്പോള്‍ ദില്ലി യൂണിവേഴ്‌സിറ്റിയോ

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം പൂര്‍ത്തിയാക്കി എന്നാണ് മോദിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

പ്ലസ്ടുവോ?

പ്ലസ്ടുവോ?

നരേന്ദ്ര മോദിയുടെ ഡിഗ്രി അവിടെ നില്‍ക്കട്ടെ... അദ്ദേഹത്തിന്റെ പ്ലസ്ടു/പ്രീഡിഗ്രി കാലമോ? വിസ്‌നഗറിലെ എംഎന്‍ സമയന്‍ കോളേജില്‍ നിന്ന് മോദി പ്രീ സയന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അത് പ്ലസ്ടുവിന് തത്തുല്യമാണ്.

ഇനി കെജ്രിവാള്‍ എന്ത് പറയും?

ഇനി കെജ്രിവാള്‍ എന്ത് പറയും?

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയാണല്ലോ ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ വലിയ സംഭവമാക്കി പറയുന്നത്. എംഎ ഫസ്റ്റ് ക്ലാസ്സോടെ പാസായ മോദിയെ ഇനി അതിന്റെ പേരില്‍ ക്രൂശിയ്ക്കാന്‍ പറ്റുമോ എന്നതാണ് ചോദ്യം.

English summary
Narendra Modi got a First Class in MA from Gujarat Varcity. Then, what is the relevance of Kejriwal's questions?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X