ഇതാ മോദിയുടെ 'ഭീമന് ആപ്പ്'... എന്ത്യേ മോദിയെ പേടിയെമ്മിന്റെ ഏജന്റെന്ന് വിളിച്ചവരൊക്കെ എന്ത്യേ?
പേടിഎം എന്നാല്‍ പേ ടു മോദി എന്നായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിളിച്ചുപറഞ്ഞത്. രാഹുല്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പലരും ഇത് തന്നെ പറഞ്ഞു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് പേടിഎം ആണെന്നതായിരുന്നു കാരണം. പിന്നാലെ മോദിയെ അഭിനന്ദിച്ച് പേടിയെം പരസ്യം കൂടി കൊടുത്തതോടെ സംഗതി ശരിക്കും ഇരമ്പി.
Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!
Read Also: തുടക്കം തന്നെ ഞെട്ടിച്ച് 2017: നടി നന്ദിത ദാസ് വീണ്ടും വിവാഹമോചിതയായി, എന്തായിരുന്നെന്നോ പ്രശ്നം?
എന്നാല്‍ 2016ന്റെ അവസാന ദിവസം മോദി സര്‍ക്കാരിന്റെ ഏറെ കാത്തിരുന്ന ആ ആപ്പ് എത്തി. ആധാറുമായി ബന്ധിപ്പിച്ച് എത്തിയ ഭീം ആപ്പ് എത്തിയതോടെ പണികിട്ടിയത് വെറും പേടിഎമ്മിന് മാത്രമല്ല, മൊബിക്വിക്കിനും, ഫ്രീചാര്ജ്ജിനുമെല്ലാമാണ്. മോദി പേടിഎമ്മിന്റെ ആളാണ് എന്ന് ഇനിയാരും പറയില്ല. കാണാം വിശദമായി.

പേടിഎമ്മിന് മോഡലായി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി പേടിഎം പരസ്യം നല്‍കിയത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. തങ്ങളുടെ പ്രധാനമന്ത്രി പ്രൈവറ്റ് കമ്പനിയുടെ പരസ്യമോഡലാകുന്നത് ജനങ്ങള്‍ എങ്ങിനെ കാണുന്നുവെന്നാണ് ദില്ലി മുഖ്യമന്ത്രി കെജ്രിവാള് ചോദിച്ചത്. മോദി സര്‍ക്കാര്‍ നോട്ട് നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനികളിലൊന്നാണ് പേടിഎം.

പണികിട്ടുന്നത് പേടിഎമ്മിന്
എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ച സര്‍ക്കാര്‍ ആപ്പ് ഭീം രംഗത്ത് വരുന്നതോടെ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് ഈ പറഞ്ഞ പേടിഎമ്മിനാണ്. പേടിഎമ്മിന് മാത്രമല്ല, മൊബിക്വിക്ക്, ഫ്രീചാര്‍ജ്ജ് തുടങ്ങിയവയെയും ഇത് ബാധിക്കും. പേടിഎം എന്നാല്‍ പേ ടു മോദി എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എന്ത് പറയും എന്നാണ് മോദി അനുകൂലികള്‍ ചോദിക്കുന്നത്.

എന്ത് കൊണ്ട് ഭീം
അംബേദ്കറോടുള്ള ബഹുമാനസൂചകമായിട്ടാണ് ഭീം എന്ന പേര് തന്നെ. ശരിക്കും പേര് ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ്. മൊബൈല്‍ വാലറ്റിനേക്കാള്‍ വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനാകും എന്നതാണ് ഭീമിന്റെ പ്രധാന ആകര്‍ഷണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരൊറ്റത്തവണ നല്കിയാല് മതിയാകും. പേമെന്്റ അഡ്രസോ മൊബൈല്‍ നമ്പറോ ഉപയോഗിച്ചും കൊടുക്കല്‍ വാങ്ങലുകള്‍ നടത്താം.

വിപ്ലവം വരുന്നു
വലിയ വിപ്ലവമാണ് ഭീം ആപ്പിലൂടെ നടക്കുക എന്നാണ് ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോിദി പറഞ്ഞത്. സ്മാര്‍ട്ട് ഫോണുള്ള ആര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം. ഭാവിയില്‍ തള്ളവിരല്‍ ഉപയോഗിച്ച് മാത്രം ആളുകള്‍ക്ക് പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഭീമില്‍ ലഭിക്കും.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications