രാജ്യത്തിന്റെ 50 ശതമാനം സമ്പത്തും 100 സമ്പന്നരുടെ കൈയില്‍.. ഇതാണോ നീതി? കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍
പാനിപ്പത്ത്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് രാജ്യം ദരിദ്രരുടേതെന്നും സമ്പന്നരുടേതെന്നും എന്ന തരത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ എത്തിയ ഭാരത് ജോഡോ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഈ സര്‍ക്കാര്‍ രണ്ട് ഇന്ത്യകള്‍ സൃഷ്ടിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
എന്റെ മനസ്സില്‍ ഒരു ചോദ്യമുണ്ട്. രാജ്യത്തെ ജനസംഖ്യ 140 കോടിയാണ്. രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 50 ശതമാനവും ഉള്ളത് രാജ്യത്തെ ഏറ്റവും വലിയ 100 സമ്പന്നരുടെ പക്കലാണ്. അതില്‍ നിങ്ങള്‍ നീതി കാണുന്നുണ്ടോ? ഇതാണ് നരേന്ദ്ര മോദിയുടെ ഇന്ത്യയുടെ യാഥാര്‍ത്ഥ്യം എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലാഭത്തിന്റെ 90 ശതമാനം ലാഭം 20 കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്.

ഈ രാജ്യത്തിന്റെ പകുതി സമ്പത്ത് 100 ആളുകളുടെ കൈകളിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രരും സാധാരണക്കാരും താമസിക്കുന്ന ഒരു ഇന്ത്യയും എല്ലാ സമ്പത്തും ഉള്ള 200-300 ആളുകള്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യയും ആണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാനിപ്പത്ത് വ്യവസായങ്ങളുടെ കേന്ദ്രമാണെന്നും നോട്ട് നിരോധനവും ജി എസ് ടിയും ചെറുകിട ഇടത്തരം ബിസിനസുകളെ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ 38 ശതമാനവുമായി ഹരിയാന ഒന്നാമതാണ് എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ ഊര്‍ജം പാഴായിപ്പോകുന്നു. എന്താണ് അഗ്‌നിവീര്‍ നയം? ജവാന്‍മാര്‍ക്ക് നേരത്തെ നല്‍കിയ മൂന്ന് വാഗ്ദാനങ്ങളും അഗ്‌നിവീര്‍ പദ്ധതി വഴി അവസാനിച്ചു എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. നാല് വര്‍ഷം കഴിഞ്ഞാല്‍ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം ജോലി ലഭിക്കൂ.

ബാക്കി 75 ശതമാനം പേര്‍ തൊഴില്‍രഹിതരാവും എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സൈനികരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സൈന്യത്തിനെതിരെ സംസാരിക്കുന്നു എന്ന് പറഞ്ഞ് ബി ജെ പി എന്നെ കുറ്റപ്പെടുത്തുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ കര്‍ഷകര്‍ സാധിച്ചു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, കുമാരി സെല്‍ജ, ദീപേന്ദര്‍ സിംഗ് ഹൂഡ, കരണ്‍ സിംഗ് ദലാല്‍, ഉദയ് ഭാന്‍, കുല്‍ദീപ് ശര്‍മ്മ എന്നിവര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു.

ഭാരത് ജോഡോ യാത്ര 112 ദിവസം പൂര്‍ത്തിയാക്കിയെന്നും പാനിപ്പത്തില്‍ തങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഹരിയാനയിലെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിവസം വെള്ളിയാഴ്ച രാവിലെ പാനിപ്പത്തില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയില്‍ പ്രവേശിച്ചത്. ആശുപത്രിയിലുള്ള സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.












Click it and Unblock the Notifications