കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന് എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് രാഹുല്‍; രാജ്യത്തിന്റെ ആദരവും ശക്തിയും നഷ്ടമായി

  • By Desk
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പുതിയ കടന്നാക്രമണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ വിദേശ നയം രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിച്ചുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന എല്ലാ ആദരവും നഷ്ടമായി. രാജ്യത്തിന്റെ ശക്തിയും ക്ഷയിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് മോദി സര്‍ക്കാരിന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജീര്‍ണിച്ച ആഗോള നയമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

r

ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ റെയില്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് കാരണം. ഇന്ത്യയ്ക്ക് ഏറെ നേട്ടമുണ്ടാകുന്ന പദ്ധതിയില്‍ നിന്നാണ് ഇറാന്‍ ഒഴിവാക്കിയത്. ചാബഹാര്‍ പദ്ധതി ഇന്ത്യയ്ക്ക് വ്യാപാരമായും പ്രതിരോധ തലത്തിലും ഏറെ ഗുണം ചെയ്യുന്നതാണ്. റെയില്‍ പദ്ധതി ഇറാന്‍ സ്വന്തമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. 2022ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇറാന്‍ അറിയിച്ചു.

ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...

ഇന്ത്യ പദ്ധതി നാല് വര്‍ഷം മുമ്പ് ഏറ്റെടുത്തിരുന്നെങ്കിലും ഫണ്ട് അനുവദിക്കുകയോ പദ്ധതി ആരംഭിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് ഇറാന്‍ കടുത്ത തീരുമാനം എടുക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ചൈനയ്ക്കാണ് നേട്ടം. ചൈനയും ഇറാനും തമ്മില്‍ കോടികളുടെ കരാറാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതോടെ ഇറാന്‍ ചൈനീസ് പക്ഷത്തേക്ക് മാറാനുള്ള സാധ്യത ഏറെയാണ്.

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

മാത്രമല്ല, ചൈന പാകിസ്താനുമായും സഹകിരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്‍ ഇന്ത്യയുമായി അകലുന്നത് മേഖലയില്‍ ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുമെന്ന നിരീക്ഷണം വന്നിരുന്നു. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധിയും സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഏറെ കാലം പഴക്കമുള്ള സൗഹൃദ് രാജ്യമാണ് ഇറാന്‍. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ഇറാന്റെ എണ്ണ ഇപ്പോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല. ചാബഹാര്‍ പദ്ധതി വൈകാന്‍ കാരണവും അമേരിക്കന്‍ സമ്മര്‍ദ്ദമാണ്. അതേസമയം, ചൈന ഈ അവസരം ഉപയോഗിച്ച് കൂടുതല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

English summary
Narendra Modi government has no idea what to do: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X