കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഗര മോഡല്‍ വരുന്നു. കൊറോണ വൈറസ് വ്യാപനം കാരണം പാടേ തളര്‍ന്ന തൊഴില്‍ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ചെറുനഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വര്‍ഷം മുമ്പ് ഇത്തരം പദ്ധതി ചര്‍ച്ച ചെയ്തിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലായി എന്നു ഭവന-നഗര മന്ത്രാലയ വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഗ്രാമീണ തൊഴിലുറപ്പ്

ഗ്രാമീണ തൊഴിലുറപ്പ്

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊറോണ വ്യാപന ഘട്ടത്തില്‍ ഏറെ ഗുണം ചെയ്തിരുന്നു. ഈ പദ്ധതി ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

നഗര തൊഴിലുറപ്പ്

നഗര തൊഴിലുറപ്പ്

എന്നാല്‍ നഗര മേഖലയിലും ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചെറു നഗരങ്ങളിലേക്കും സമാനമായ പദ്ധതി ആവിഷ്‌കരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ പദ്ധതിയുടെ പ്രാഥമിക ചെലവ് 35000 കോടി രൂപയാകുമെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.

ഒരു ലക്ഷം കോടി രൂപ

ഒരു ലക്ഷം കോടി രൂപ

ഗ്രാമീണ മേഖലയില്‍ തൊഴിലുറപ്പിന് വേണ്ടി ഒരു ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നൂറ് ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്നതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഒരു ദിവസത്തെ കൂലി 202 രൂപയാണ്.

കടുത്ത പ്രതിസന്ധിയിലേക്ക്

കടുത്ത പ്രതിസന്ധിയിലേക്ക്

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്ന രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഗരമേഖലയില്‍ ജോലി ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നത്.

27 കോടി പേര്‍ക്ക് ഗ്രാമീണര്‍

27 കോടി പേര്‍ക്ക് ഗ്രാമീണര്‍

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമങ്ങളിലെ റോഡ് നിര്‍മാണം, തോട്, ശുചീകരണം എന്നിവയാണ് ചെയ്യുന്നത്. 27 കോടി പേര്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ഈ പദ്ധതി ഏറെ ഉപകാരപ്പെടുന്നുണ്ട്.

വന്‍കിട നഗരങ്ങളില്‍ ഇല്ല

വന്‍കിട നഗരങ്ങളില്‍ ഇല്ല

ഇനി നഗരമേഖലയില്‍ കൂടി സമാനമായ പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. കാരണം നഗരമേഖലയിലും ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. എന്നാല്‍ വന്‍കിട നഗരങ്ങളില്‍ പദ്ധതി ആരംഭിക്കില്ല. വന്‍ കിട നഗരങ്ങളില്‍ ജോലി നഷ്ടമായവരില്‍ കൂടുതല്‍ പ്രൊഫഷണലുകളാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ജോലി കുറവാണ്. അതുകൊണ്ടാണ് അര്‍ധ നഗരങ്ങളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

തൊഴിലില്ലായ്മാ നിരക്ക്

തൊഴിലില്ലായ്മാ നിരക്ക്

ഏപ്രിലില്‍ 12 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായി എന്നാണ് കണക്ക്. തൊഴിലില്ലായ്മാ നിരക്ക് 23 ശതമാനമായി ഉയരാന്‍ ഇത് കാരണമായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പ്രൈവറ്റ് കമ്പനി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിപണി വീണ്ടും സജീവമായതോടെ ചിലര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.

ബിഹാറില്‍ മാഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് 'സന്തോഷം', ജെഡിയു വെട്ടിലാകുമോ?ബിഹാറില്‍ മാഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് 'സന്തോഷം', ജെഡിയു വെട്ടിലാകുമോ?

Recommended Video

cmsvideo
സംഘികള്‍ തള്ള് നിര്‍ത്തി മുങ്ങുന്നു | Oneindia Malayalam

English summary
Narendra Modi government mulls jobs programme to cities like NREGA model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X