Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസമൂഹത്തിന്റെ വായ മൂടിക്കെട്ടാന്‍ മോദി ശ്രമിക്കുന്നുവെന്ന് സോണിയ

ദില്ലി: ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധിക്കുമ്പോള്‍ പ്രതിപക്ഷവും പ്രതികരിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രക്കുത്തി ജയിലിലടക്കുന്ന നിലപാടിനെതരെയാണ് പ്രതിപക്ഷവും പ്രതികരിക്കുന്നത്. പൊതു സമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്നു. സംവാദങ്ങളെയും ഭിന്ന അഭിപ്രായങ്ങളെയും നശിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് മോദി സര്‍ക്കാരിനെന്ന് സോണിയ കുറ്റപ്പെടുത്തി.

sonia-gandhi

പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തടസ്സമാകുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഭരണപക്ഷത്തിന്റെ ആരോപണങ്ങളെ സോണിയ തള്ളുകയാണ് ചെയ്തത്. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെയും ആവശ്യമെന്ന് സോണിയ പറയുന്നു.

ആര്‍എസ്എസില്‍ നിന്നും ഒരു മോചനമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സിപിഎം ആരോപിക്കുമ്പോള്‍ രാജ്യത്ത് ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്നത് ഗുരുതരമായ അസ്വസ്ഥതയാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+