യാചകര്‍ ഇനി സര്‍ക്കാരിനുവേണ്ടി പാടണം,യാചകരെ പരസ്യങ്ങളുടെ ഭാഗമാക്കാന്‍ പദ്ധതി
ദില്ലി: യാചകര്‍ക്കും ഇനി അവസരങ്ങള്‍ വരുന്നു. യാചകരെ പരസ്യങ്ങളുടെ ഭാഗമാക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. യാചകരുടെ പാട്ടിന് ഇനി ഡിമാന്റ് കൂടും. സര്‍ക്കാരിനു വേണ്ടിയാണ് യാചകര്‍ ഇനി പാട്ടു പാടേണ്ടത്. ട്രെയിനുകളിലും ബസുകളിലും സിനിമാ പാട്ടുകള്‍ പാടി ഭിക്ഷയെടുക്കുന്നവരെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ പാടിക്കാനാണ് തീരുമാനം.
സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി പ്രചാരണ ഗാനം പാടാന്‍ യാചകരെ പരിശീലിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 യാചകര്‍ക്കു പരിശീലനം നല്‍കും. സന്നദ്ധ സംഘടനകളും വിദഗ്ധരും ഇതിനുവേണ്ട പരിശീലനം നല്‍കുന്നതായിരിക്കും.

ബോധവത്കരണം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും, സോങ് ആന്‍ഡ് ഡ്രാമ വിഭാഗവും, ആള്‍ ഇന്ത്യ റേഡിയോയും പരിശീലനത്തിനായി പിന്തുണയ്ക്കും.
പുതിയ പദ്ധതി അടുത്തമാസം മുംബൈയില്‍ ആരംഭിക്കാനാണ് തീരുമാനം. യാചകര്‍ക്ക് ഇതിലൂടെ ഭിക്ഷയെടുക്കാതെ വരുമാനം നേടാം എന്ന ഗുണവുമുണ്ട്. എന്നാല്‍ കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.












Click it and Unblock the Notifications