ജനങ്ങളോട് യുദ്ധം ചെയ്യുന്ന സര്‍ക്കാര്‍; ദുരന്ത വര്‍ഷം!! മോദി ഭരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ദില്ലി: നിരാശയുടെ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് കോണ്‍ഗ്രസ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നിരാശയുടെയും ദുര്‍ഭരണത്തിന്റെയും നാളുകളാണ് കഴിഞ്ഞുപോയത്. വര്‍ഗീയതയും വിഭാഗീയതയും വര്‍ധിച്ചു. സാഹോദര്യം ഇല്ലാതായെന്നും വേണുഗോപാല്‍ വിലയിരുത്തി.

കൊറോണ വൈറസ് വ്യാപന കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എവിടെയാണ് ഞങ്ങള്‍ രാഷ്ട്രീയം കളിച്ചത്. ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് തങ്ങള്‍ ചെയ്തത്. അതാണ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ചെയ്യേണ്ടതും. സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ആലോചിക്കാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെയും കര്‍ഷകരുടെ കാര്യത്തില്‍ ഇത് വ്യക്തമായതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുമായി യുദ്ധം ചെയ്യുന്നതാണ് കഴിഞ്ഞ ആറ് വര്‍ഷം കാണാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എല്ലാ സംഭവങ്ങളിലും പരിക്കേറ്റത് ജനങ്ങള്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത മാതാവിന് പരിക്കേറ്റിരിക്കുന്നു. തിരഞ്ഞെടുത്ത ധനികര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ വേദനയാണ് സമ്മാനിച്ചതെന്നും സുര്‍ജേവാല പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചുചേര്‍ക്കണം. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിവിധ പാര്‍ലമെന്ററി സമിതികള്‍ യോഗം ചേരുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു. ഒട്ടേറെ നേട്ടങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേടാന്‍ സാധിച്ചുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട്












Click it and Unblock the Notifications