പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ മോദി സര്‍ക്കാര്‍ കയ്യൊഴിഞ്ഞു: രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്‌ട്രീയ നേതൃത്വം "ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെ" മറികടന്ന് ഒരു രാഷ്ട്രമെന്ന നിലയിൽ കോവിഡെന്ന മഹാ വിപത്തിനെ നേരിടാൻ ഒത്തുചേരേണ്ടതാണ് ഈ സാഹാചര്യത്തിന്‍റെ അവശ്യകതയാണെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുന്നത് ഞെട്ടിക്കുന്നതും കുറ്റകരമായ അനാസ്ഥയുമാണ്. കോവിഡ് വ്യാപനം നേരിടാന്‍ കേന്ദ്ര സർക്കാരിനു എല്ലാ സഹകരണവും നൽകാൻ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തയ്യാറാണ്. ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

കോവിഡിനെതിരെ പോരാട്ടം ഞങ്ങളും നിങ്ങളും തമ്മിലുള്ള യുദ്ധമല്ല, മറിച്ച് നമ്മളും കൊറോണയും തമ്മിലുള്ള യുദ്ധമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഈ യുദ്ധം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അതീതമാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മള്‍ ഒരുമിച്ച് ഈ യുദ്ധം ചെയ്യണം. ആ യുദ്ധം കോവിഡിനെതിരെയാണെന്നും അത് കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ എതിരാളികൾക്കോ എതിരല്ലെന്നും മോദി സർക്കാർ മനസ്സിലാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും മൂന്ന് ലക്ഷത്തിന് മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രോഗം ബാധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
24 മണിക്കൂറിനിടെ 2767 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഈ മാസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34, 595 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17,333 പേരാണ് മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1,76,36,307 ആണ്. ഇന്നലെ 2,51,827 പേർക്കാണ് രോഗമുക്തി. ഇതുവരെ രോഗമുക്തി നേടിയവർ 1, 45, 56, 209 ആയി.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications