Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റകൈ നീക്കം!! അടുക്കളയില്‍ ആശ്വാസം വരുന്നു; ലക്ഷം കോടി ഇറക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം ഉടന്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമായ ഇടപെടലിന് സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ് വിഹിതം വകമാറ്റി വില പിടിച്ചുനിര്‍ത്തുന്നതിന് ഉപയോഗിക്കാനാണ് സാധ്യത. ഒരു ലക്ഷം കോടി രൂപയാണ് ഈ ആവശ്യത്തിനായി നീക്കിവയ്ക്കാന്‍ പോകുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതത്രെ. വരും ആഴ്ചകളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായേക്കും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം കുറയ്ക്കാന്‍ പര്യാപ്തമായ ഇടപെടലാകും സര്‍ക്കാര്‍ നടത്തുക. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

amit-shah-modi

പെട്രോള്‍ വില്‍പ്പന നികുതി താഴ്ത്തിയേക്കും. പാചക എണ്ണയുടെയും ഗോതമ്പിന്റെയും ഇറക്കുമതി ചുങ്കം കുറയ്ക്കാനും സാധ്യതയുണ്ട്. മുമ്പും ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിപണിയിലേക്ക് പണം ഇറക്കി ഇടപെടല്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അധികം വേണ്ടി വരുന്ന പണം വിവിധ മന്ത്രാലയങ്ങളില്‍ നിന്നാണ് കണ്ടെത്തുക. ഈ മന്ത്രാലയങ്ങളുടെ ബജറ്റ് വിഹിതം വകമാറ്റുകയാകും ചെയ്യുക.

കഴിഞ്ഞ വര്‍ഷം 2.16 ലക്ഷം കോടി രൂപയാണ് സമാനമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ ഇറക്കിയത്. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിട്ടും റിസര്‍വ് ബാങ്ക് കഴിഞ്ഞാഴ്ച പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം. ഇത് പിടിച്ചു നിര്‍ത്തുക എന്ന ബൃഹദ് ദൗത്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

തക്കാളിയുടെയും ഉള്ളിയുടെയും വില എക്കാലത്തെയും റെക്കോര്‍ഡ് നിരക്കിലാണ്. ഉള്ളിവില പരിധി വിട്ട വേളയില്‍ സര്‍ക്കാര്‍തന്നെ നിലംപൊത്തിയ ചരിത്രമുണ്ട്. രാജ്യം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി അഞ്ച് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് വില കുറയ്ക്കാനുള്ള വഴി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. മിക്കതും ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം വലിയ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നു. ഈ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+