സച്ചിനെ പ്രശംസിച്ച് മോദിയുടെ ട്വീറ്റ്
ദില്ലി: ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭ എം പിയുമായ സച്ചിന് തെണ്ടുല്‍ക്കറെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. തന്റെ വെല്ലുവിളി സ്വീകരിച്ച് സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയായതിനാണ് മോഡി സച്ചിനെ പ്രശംസിച്ചത്. മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു മോദി സച്ചിനെ അഭിനന്ദിച്ചത്.
ഗ്രേറ്റ് വര്‍ക്ക് സച്ചിന് തെണ്ടുല്‍ക്കര്‍. താങ്കളുടെ ശ്രമങ്ങള്‍ സ്വച്ഛ് ഭാരത് അഭിയാന് ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് -മോദി ട്വിറ്ററില്‍ എഴുതി. സച്ചിന്റെ പ്രവൃത്തി കണ്ട് പ്രചോദിതരാകണമെന്ന് മോദി മറ്റൊരു ട്വീറ്റില്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സച്ചിന് തെണ്ടുല്‍ക്കര്‍ ചൂലുമായി നില്ക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച സച്ചിന്റെ ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്കും മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ആളുകള്‍ നടക്കാന്‍ പോലും മടിച്ചുനില്ക്കുന്ന ബാന്ദ്രയിലെ ബസ് ഡിപ്പോയാണ് സച്ചിനും കൂട്ടരും വൃത്തിയാക്കാനായി തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമാകാത്ത വിധത്തിലായിരുന്നു സച്ചിന്റെയും കൂട്ടരുടെയും വൃത്തിയാക്കല്‍ പരിപാടികള്‍. ഒക്ടോബര്‍ രണ്ടിനാണ് മോദി ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന് ഉദ്ഘാടനം ചെയ്തത്.
ക്രിക്കറ്റ് താരം സഹീര്‍ ഖാന്, ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നേവാള്‍, ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് തുടങ്ങിയവരും ക്ലീന്‍ ഇന്ത്യ ക്യാംപയിന് പരിപാടിയുമായി മുന്നോട്ട് വരണമെന്ന് മറ്റൊരു ട്വീറ്റില്‍ മോദി പറഞ്ഞു. നേരത്തെ സച്ചിന് പുറമേ, കമല്ഹാസന്, അനില്‍ അംബാനി, സല്മാന് ഖാന്, പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് ക്യാംപെയ്നിന്റെ ഭാഗമായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications