മോദിക്ക് ടെലി പ്രോംപ്റ്റര്‍ കൊടുത്ത പണി... ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഭാര്യയെ വിളിച്ചതിങ്ങനെ
ദില്ലി: ഇംഗ്ലീഷില്‍ പ്രസംഗിക്കുമ്പോള്‍ തെറ്റ് പറ്റാതിരിക്കാന്‍ പല ലോകനേതാക്കളും ടെലി പ്രോംപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയും അങ്ങനെ തന്നെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാസന്ദര്ശനത്തിനെത്തിയപ്പോള് സംയുക്ത വാര്‍ത്താ സമ്മേളനത്തിലും മോദി ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചിരുന്നു.
എന്ത് സാങ്കേതിക വിദ്യ ആയാലും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണികിട്ടും എന്നാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്. അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകട്ടെ, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റിവായിച്ച് പണിപോയ ദൂരദര്ശന് അവതാരകയാകട്ടെ!

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് സംഭവം. മൈത്രിപാലയുടെ ഭാര്യ ജയന്തി പുഷ്പ കുമാരിയെ മിസിസ് എന്ന് അഭിസംബോധന ചെയ്യേണ്ടതിന് പകരം മോദി വിളിച്ച് 'എംആര്‍എസ്' എന്ന്.
വിവാഹിതരായ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പൊതുവെ ഉപയോഗിക്കുന്നതാണ് മിസിസ് എന്ന വാക്ക് . ഇംഗ്ലീഷ്ല് Mrs എന്ന് എഴുതും. വായിക്കുന്നത് മിസിസ് എന്ന് തന്നെ. എന്നാല്ടെലി പ്രോംപ്റ്റര്‍ നോക്കി വായിച്ച മോദിക്ക് തെറ്റിപ്പോയി.
നരേന്ദ്ര മോദിക്ക് പറ്റുന്ന തെറ്റുകള്‍ നോക്കി നടക്കുന്ന ഒരു കൂട്ടര് ഉണ്ടല്ലോ... അവര്‍ ഇത് എളുപ്പത്തില്‍ കണ്ടുപിടിച്ചു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
ഇത്തരം അബന്ധങ്ങളെല്ലാം എല്ലാവര്ക്കും പറ്റാന്‍ ഇടയുള്ളത് തന്നെ ആണ്. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഇലവന് ജിന്‍പിങ് എന്ന് വായിച്ചതിന് ദൂരദര്‍ശനിലെ ഒരു വാര്‍ത്താ അവതാരകയെ പിരിച്ചുവിട്ട ചരിത്രം ആരും മറന്ന് കാണില്ല. ഇനി മോദിക്കെതിരെ ഇങ്ങനെ വല്ല നടപടിയുംവരുമോ!!!
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications