കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ടെലി പ്രോംപ്റ്റര്‍ കൊടുത്ത പണി... ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഭാര്യയെ വിളിച്ചതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇംഗ്ലീഷില്‍ പ്രസംഗിക്കുമ്പോള്‍ തെറ്റ് പറ്റാതിരിക്കാന്‍ പല ലോകനേതാക്കളും ടെലി പ്രോംപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയും അങ്ങനെ തന്നെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയപ്പോള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും മോദി ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചിരുന്നു.

എന്ത് സാങ്കേതിക വിദ്യ ആയാലും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണികിട്ടും എന്നാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്. അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകട്ടെ, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റിവായിച്ച് പണിപോയ ദൂരദര്‍ശന്‍ അവതാരകയാകട്ടെ!

Narendra Modi

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് സംഭവം. മൈത്രിപാലയുടെ ഭാര്യ ജയന്തി പുഷ്പ കുമാരിയെ മിസിസ് എന്ന് അഭിസംബോധന ചെയ്യേണ്ടതിന് പകരം മോദി വിളിച്ച് 'എംആര്‍എസ്' എന്ന്.

വിവാഹിതരായ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പൊതുവെ ഉപയോഗിക്കുന്നതാണ് മിസിസ് എന്ന വാക്ക് . ഇംഗ്ലീഷ്ല്‍ Mrs എന്ന് എഴുതും. വായിക്കുന്നത് മിസിസ് എന്ന് തന്നെ. എന്നാല്‍ടെലി പ്രോംപ്റ്റര്‍ നോക്കി വായിച്ച മോദിക്ക് തെറ്റിപ്പോയി.

നരേന്ദ്ര മോദിക്ക് പറ്റുന്ന തെറ്റുകള്‍ നോക്കി നടക്കുന്ന ഒരു കൂട്ടര്‍ ഉണ്ടല്ലോ... അവര്‍ ഇത് എളുപ്പത്തില്‍ കണ്ടുപിടിച്ചു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഇത്തരം അബന്ധങ്ങളെല്ലാം എല്ലാവര്‍ക്കും പറ്റാന്‍ ഇടയുള്ളത് തന്നെ ആണ്. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഇലവന്‍ ജിന്‍പിങ് എന്ന് വായിച്ചതിന് ദൂരദര്‍ശനിലെ ഒരു വാര്‍ത്താ അവതാരകയെ പിരിച്ചുവിട്ട ചരിത്രം ആരും മറന്ന് കാണില്ല. ഇനി മോദിക്കെതിരെ ഇങ്ങനെ വല്ല നടപടിയുംവരുമോ!!!

English summary
Narendra Modi had a sticky moment on Monday after he followed a teleprompter text faithfully and introduced the wife of visiting Sri Lankan Presidentby the acronym 'M-R-S' (Mrs) .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X