മോദി സര്‍ക്കാറിന് റിപ്പോര്‍ട്ട് കാര്‍ഡുമായി അമിത് ഷാ
ദില്ലി: രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാറിന് റിപ്പോര്‍ട്ട് കാര്‍ഡുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സ്ഥിരതയാര്‍ന്ന സര്‍ക്കാറാണ് മോദി സര്‍ക്കാറെന്നാണ് ബിജെപി മോദി സര്‍ക്കാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ പുന:സംഗഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ ഭരണകാലത്തെ വിമര്‍ശിച്ച അമിത് ഷാ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളെ കുറിച്ച് പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ കാലത്ത് അവിമതിയും കെടുകാര്യസ്ഥതയുമായിരുന്നു. യുപിഎ സര്‍ക്കാര്‍ പോകുമ്പോള്‍ ഒഴിഞ്ഞ ട്രഷറിയും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങാത്ത അവസ്ഥയുമായിരുന്നു ഉണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായത് പോലെ യാതൊരു ആരോപണങ്ങളും പുതിയ സര്‍ക്കാറിന് നേരെയുണ്ടായിട്ടില്ല. മോദി സര്‍ക്കാറിന് രാജ്യത്ത് സ്ഥിരതയുള്ള സര്‍ക്കാറിനെ നല്‍കാന്‍ സാധിച്ചു. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാറാണിത്. ഏറെ വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലുള്ള സര്‍ക്കാറിനെ രാജ്യത്ത് ലഭിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications