മോദി ബിജെപിയെ ഹൈജാക്ക് ചെയ്യുന്നു: പൃഥ്വിരാജ്
മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. ബി ജെ പിയെ മോദി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ ഏകാധിപത്യ ഭരണമായിരിക്കുമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. മുംബൈയില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പിയെ പൂര്‍ണമായും മോദി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ വണ്‍മാന്‍ ഷോ കളിക്കുകയാണ് മോദി. കോണ്‍ഗ്രസ് മോദിക്കെതിരെ സംസാരിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കാരണം അവര്‍ മോദിയെന്ന അപകടകാരിയെ ഭയക്കുന്നു. സ്വോച്ഛാധിപത്യ ചിന്താഗതിക്കാരനാണ് മോദി- പൃഥ്വിരാജ് പറഞ്ഞു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. അപകടകാരിയാണ് മോദി. ഒറ്റ രാത്രികൊണ്ട് ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കന്മാരെ അട്ടിമറിച്ചുകൊണ്ടാണ് മോദി ബി ജെ പിയുടെ ഭരണം കൈക്കലാക്കിയതെന്ന് പൃഥ്വിരാജ് ചവാന്‍ ആരോപച്ചു.
ബി ജെ പിയില്‍ വണ്‍മാന്‍ ഷോ ഭരണമാണ് തുടരുന്നത്. മോദി പ്രധാനമന്ത്രി പദവിയിലെത്തിയാല്‍ ആ വണ്‍മാന്‍ ഷോ തുടരും. ഗുജറാത്തിലെ വികസനം പൊള്ളയാണെന്നും കോണ്‍ഗ്രസിന്റെ ഭരണകാലത്ത് മാത്രമാണ് അവിടെ വികസനം ഉണ്ടായിട്ടുള്ളതെന്നും പൃഥ്വിരാജ് അവകാശപ്പെടുന്നു.
ഗുജറാത്ത് കാലപത്തെയും പൃഥ്വിരാജ് ഉദാഹരിച്ചു. ഗജറാത്ത് കലാപം തന്നെ മോദിയിലെ ഭീകരനെയാണ് തുറന്നു കാണിക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി പൊലീസിനെയും മറ്റും മോദി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications