കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ അവഗണിച്ച് ലോകായുക്ത ബില്‍ മോഡി പാസാക്കി

  • By Meera Balan
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗവര്‍ണര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താതെയ ഗുജറാത്തില്‍ മുഖ്യമന്ത്രി നരന്ദ്രമോഡി ഗുജറാത്ത് ലോകായുക്താ കമ്മീഷന്‍ ബില്‍ 2013 പാസാക്കി. നിയമ സഭയില്‍ ബഹളം ഉണ്ടാക്കിയതിനാല്‍ മിക്ക പ്രതിപക്ഷ എംഎല്‍എമാരും ഇല്ലാതിരുന്ന അവസരത്തിലാണ് ബില്‍ പാസാക്കിയത്. ബഹളവും ചര്‍ച്ചകളും കൂടാതെയാണ് മോഡിയും അനുഭാവികളും ഉള്‍പ്പെട്ട അംഗങ്ങള്‍ ബില്‍ പാസാക്കിയത്.

ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കാട്ടി സെപ്റ്റംബറില്‍ ഗവര്‍ണര്‍ കമല ബെനിവാള്‍ ബില്‍ മടക്കി അയച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്‍ പ്രകാരം ലോകായുക്തയെ നിയമിയ്ക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിയ്കും. ഗവര്‍ണറും, ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സംഘം നേതൃത്വം നല്‍കുന്ന സമിതി ലോകായുക്തയെ നിയമിയ്ക്കണമെന്നതായിരുന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെ പാടെ അവഗണിയ്ക്കുകയായിരുന്ന മോഡി സര്‍ക്കാര്‍.

Modi

പ്രതിപക്ഷ എംഎല്‍എമാരെ രണ്ട് ദിവസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയയസഭായോഗം ബഹിഷ്‌കരിച്ചിരുന്നു. ലോകായുക്ത നിയമനത്തെച്ചൊല്ലി ഗവര്‍ണറും മോഡിയും തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നു. മുഖ്യമന്ത്രിയോട് കൂടിയാലോചന നടത്താതെ റിട്ട. ജഡ്ജി ആര്‍ മേത്തയെ ലോകായുക്തയായി ഗവര്‍ണര്‍ നിയമിച്ചത് വിവാദമായിരുന്നു.

English summary
Narendra Modi's government today took advantage of the opposition's absence in the state assembly to pass without fracas a diluted Gujarat Lokayukta Commission Bill 2013, which includes no change sought by the state's governor, Kamla Beniwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X