Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡാക്കിലെ ഡല്‍ഹിക്ക് തുല്യമായ ഭൂമി ചൈനയുടെ കൈയിലെന്ന് രാഹുല്‍; 'മോദിക്ക് ഒന്നും ചെയ്യാനാകുന്നില്ല'

വാഷിംഗ്ടണ്‍: ചൈനയെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ല എന്ന് കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചൈനീസ് സൈന്യം ഇന്ത്യയുടെ പ്രദേശത്ത് അധീശത്വം കാണിക്കുന്നതില്‍ ഒരു കാരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രദേശത്തിന്റെ 4,000 ചതുരശ്ര കിലോമീറ്റര്‍ അയല്‍രാജ്യങ്ങള്‍ കൈവശപ്പെടുത്തിയാല്‍ അമേരിക്ക പ്രതികരിക്കില്ലേ എന്നും രാഹുല്‍ ചോദിച്ചു. താന്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞ് ഏതെങ്കിലും പ്രസിഡന്റിന് രക്ഷപ്പെടാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ലഡാക്കില്‍ ഡല്‍ഹിയുടെ വലുപ്പമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയാണ് ചൈനീസ് സൈന്യം.

Rahul Gandhi

അതൊരു ദുരന്തമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ മോദി ചൈനയെ നന്നായി കൈകാര്യം ചെയ്തതായി ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചടിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ ഞങ്ങളില്‍ നിന്ന് എടുത്തു കൊണ്ടുപോകുന്നതിന് സാക്ഷിയായിട്ടുണ്ട്.

'ഞാനത് സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്. നമ്മുടെ നിയമസഭാ സാമാജികരെ വിലക്കെടുക്കുകയും അവര്‍ പെട്ടെന്ന് ബിജെപി നിയമസഭാംഗങ്ങളായി മാറുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. അതിനാല്‍ ഇന്ത്യന്‍ ജനാധിപത്യം ആക്രമണത്തിനിരയായി. വളരെ ദുര്‍ബലമായി എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചടിക്കുന്നു. ഇനിയും അത് തിരിച്ചടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും ഇത് വേറെ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സിറിയയില്‍ അല്ലെങ്കില്‍ ഇറാഖില്‍ അത്തരം കാര്യങ്ങള്‍ നടന്നിരിക്കാം. തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളുടെ ട്രഷറര്‍ പറഞ്ഞു, നമ്മുടെ കൈയില്‍ പണമൊന്നുമില്ല എന്ന്. പ്രചരണ പരിപാടികള്‍ നടത്തേണ്ട സമയമാണ് അത് എന്ന് ഓര്‍ക്കണം, രാഹുല്‍ പറഞ്ഞു.

യുഎസുമായുള്ള ബന്ധം, തീവ്രവാദത്തിന്റെ ഒഴുക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന നിലപാട്, ബംഗ്ലാദേശിലെയും ഇസ്രായേലിലേയും തീവ്രവാദ ഘടകങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ പ്രധാന വിദേശനയ വിഷയങ്ങളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് യോജിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്റെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന സമീപനം ഇരു രാജ്യങ്ങളെയും പിന്നോട്ടടിക്കുന്നു. നമ്മുടെ രാജ്യത്ത് പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+