കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും? സൂചനയുമായി പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ നടത്തിയ പൊതുയോഗത്തിലാണ് ഇത്തരമൊരു സൂചനയുള്ളത്. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് നാലിനാണ്, ഈ വര്‍ഷം അത് മാര്‍ച്ച് ഏഴിനാവുമെന്നാണ് താന്‍ കരുതുന്നതെന്നും മോദി അസമിലെ ദേമാജി ജില്ലയിലെ സിലാപത്തറില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. ഇതോടെയാണ് പ്രഖ്യാപനം ഉടനുണ്ടാവുമെന്ന സൂചന ലഭിച്ചിരിക്കുന്നത്.

1

സാധാരണ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ചില സൂചനകള്‍ തിയതിയുമായി ബന്ധപ്പെട്ട് മോദി നല്‍കാറുണ്ട്. ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് തിയതി തന്നെ പ്രഖ്യാപിച്ച സംഭവവും മുമ്പ് നടന്നിട്ടുണ്ട്. അതുകൊണ്ട് ഇതും സത്യമാകാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടമയാണ്. എന്നാല്‍ പ്രഖ്യാപനം വരുന്നത് വരെ അസം, ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്, കേരളം, തുടങ്ങിയ സംസ്ഥാനങ്ങളില്‍ താന്‍ സന്ദര്‍ശനം നടത്തി കൊണ്ടിരിക്കുമെന്ന് മോദി വ്യക്തമാക്കി.

ജനുവരി 21 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ബംഗാളില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും ഉദ്യോഗസ്ഥരുമായും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചും പരാതികളും നിര്‍ദേശങ്ങളും ചോച്ചറിഞ്ഞിരുന്നു. അര്‍ധ സൈനിക വിഭാഗങ്ങളുടെ എണ്ണം തിരഞ്ഞെടുപ്പ് സമയത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ബൂത്തുകള്‍ ഇത്തവണ ബംഗാളിലുണ്ടാവും. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കൂടുതല്‍ മികച്ചതാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

അതേസമയം ബിജെപി വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായി കാണുന്നതാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലും നടക്കുന്നത്. പുതുച്ചേരിയില്‍ സര്‍ക്കാര്‍ വീണതോടെ തിരഞ്ഞെടുപ്പിന് ശേഷം അവിടെ അധികാരം പിടിക്കാനും, ഒപ്പം തന്നെ തമിഴ്‌നാട് പിടിക്കാനുമാണ് ബിജെപിയുടെ ലക്ഷ്യം. ഏറ്റവും വലിയ ലക്ഷ്യമായി കാണുന്നത് ബംഗാളാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതോടെ അവര്‍ കരുത്തരാണ്. ഇത്തവണ അധികാരം പിടിക്കുമെന്നാണ് അവര്‍ പറയുന്നത്. അസമില്‍ ഭരണം നിലനിര്‍ത്തുന്നതും കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതും ബിജെപിയുടെ പരിഗണനയിലുണ്ട്.

English summary
narendra modi hints election commission may announce 5 state poll date on march 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X