അമ്മയ്ക്കും മകനും 'ചായക്കടക്കാരനെ' പേടി;മോദി
മഹുവ: മോദി മോഡല്‍ മാതൃകയില്‍ നിന്ന് രാജ്യത്തെ ദൈവം കാക്കട്ടെ എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി നരേന്ദ്രമോദി. സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും നുണപറഞ്ഞ് പരത്താന്‍ മത്സരിയ്ക്കുകയാണെന്ന് നരേന്ദ്രമോദി ഗുജറാത്തിലെ സൂറത്തില്‍ പറഞ്ഞു.
അമ്മയും മകനും തമ്മില്‍ നുണ പറയാന്‍ മത്സരിയ്ക്കുകയാണ്.അമ്മ ഒരു നുണ പറഞ്ഞാല്‍ ഉടന്‍ തന്നെ മകന്‍ രണ്ട് നുണ പറയും, ഇനി മകന്‍ രണ്ട് പറഞ്ഞാലോ അമ്മ കുറഞ്ഞത് മൂന്ന് നുണയെങ്കിലും പറയും. ഒരു ചായക്കടക്കാരന്‍ തങ്ങളെ വെല്ലുവുളിയ്ക്കുന്നതിലുള്ള നിരാശയാണ് അമ്മയ്ക്കും മകനും. സൂറത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു മോദി.

മോദിയുടെ ഗുജറാത്ത് മോഡല്‍ വികനത്തിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തിരഞ്ഞെടുപ്പ് റാലികളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദി മോഡല്‍ വികസനത്തില്‍ നിന്ന് രാജ്യത്തെ ദൈവം കാക്കട്ടെയെന്ന് സോണിയാഗാന്ധി നടത്തിയ പരാമര്‍ശമാണ് നരേന്ദ്രമോദിയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ അറുപത് വര്‍ഷമായി അവരുടെ രാജവാഴ്ചയെ ആരും ചോദ്യം ചെയ്തിട്ടില്ല എന്നാല്‍ ഇപ്പോള്‍ അത് ചോദ്യം ചെയ്യപ്പെട്ടതോടെ അവര്‍ പ്രശ്‌നത്തിലായി. ട്രെയിനില്‍ ചായവിറ്റ് നടന്ന ഒരാള്‍ ചോദ്യം ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിയും സോണിയയും പ്രതിസന്ധിയിലായതെന്നും നരേന്ദ്രമോദി പറഞ്ഞു.












Click it and Unblock the Notifications