യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍; ഗുജറാത്തില്‍ നരേന്ദ്രമോദിക്കൊപ്പം സുല്‍ത്താന്റെ റോഡ് ഷോ
അഹമ്മദാബാദ്: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് ഇരുവരും ഒരു വലിയ റോഡ് ഷോ നടത്തുകയും ചെയ്തു.
മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഗാ റോഡ് ഷോയായിരുന്നു സംഘടിപ്പിച്ചത്. നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ അഭിവാദ്യം ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവെച്ച് കൊണ്ട് വിദേശകാര്യ മന്ത്രാലയം 'സൗഹൃദത്തിന്റെ ശക്തമായ ബന്ധങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ മുഖ്യാതിഥിയാണ്.

അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ഇന്ദിരാ പാലത്തില്‍ ആണ് റോഡ് ഷോ സമാപിച്ചത്. അതീവ സുരക്ഷാ വിന്യാസമാണ് നഗരത്തില്‍ ഉടനീളം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ( വി ജി ജി എസ് ) പത്താം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഉച്ചകോടി ഉദ്ഘാടനം ചെയ്ത ശേഷം പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകും. ഏകദേശം വൈകുന്നേരം 5:15 ന്, ഗ്ലോബല്‍ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തില്‍ ബിസിനസ്സ് നേതാക്കളുമായി അദ്ദേഹം സംവദിക്കും. വി ജി ജി എസിന്റെ പത്താം പതിപ്പ് ജനുവരി 10 മുതല്‍ 12 വരെയാണ് ഗാന്ധിനഗറില്‍ വെച്ച് നടക്കുന്നത്.
നേരത്തെ തിമോര്‍ പ്രസിഡന്റ് ജോസ് റാമോസ്-ഹോര്‍ട്ട, മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസി എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് ബിസിനസ് സഹകരണത്തിനും മറ്റും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുമുള്ള ആഗോള ഫോറമാണ് എന്നാണ് പിഎംഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.












Click it and Unblock the Notifications